രോഗപ്രതിരോധശക്തി, ഉന്മേഷം എന്നിവ നൽകാൻ കഴിവുണ്ട് വാഴപ്പിണ്ടി സൂപ്പിന്.
തയ്യാറാക്കുന്ന വിധം :
അല്പം എള്ളെണ്ണയോ തവിടെണ്ണയോ ചൂടാക്കി അരടീസ്പൂൺ കുരുമുളക് ചതച്ചത് , ഒരു നുള്ള് ജീരകം, പത്ത് വെളുത്തുള്ളിയും ഒരു പിടി ചുവന്നുള്ളിയും അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. വാടിക്കഴിയുമ്പോൾ മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർക്കുക. ഒരു മിനിട്ട് കഴിഞ്ഞ് രണ്ട് വലിയ കപ്പ് വെള്ളം ചേർക്കുക. ഇതിലേക്ക് സാമാന്യം വലിപ്പമുള്ളൊരു പിണ്ടി അരിഞ്ഞ് ചേർക്കുക. 10 മിനിട്ട് തിളപ്പിച്ചെടുത്ത് തണുക്കുമ്പോൾ ഉപയോഗിക്കാം.
ഗുണങ്ങൾ : രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അമിത കൊഴുപ്പിനെ എരിയിച്ച് കളയും. ശരീരഭാരം കുറയ്ക്കും. വിറ്റാമിൻ ബി6, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമുണ്ട് . ഇൻസുലിൻ വർദ്ധിപ്പിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ഹീമോഗ്ളോബിൻ വർദ്ധിപ്പിക്കുന്നതിനാൽ വിളർച്ചയുള്ളവർക്കും മികച്ച ഔഷധം. നാരുകളേറെയുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തും. അൾസറിനെ പ്രതിരോധിക്കും.