kochi-port

കൊച്ചി: അത്യാഡംബര കപ്പലുകളെ വരവേൽക്കാൻ കൊച്ചി തുറമുഖത്ത് ഒരുങ്ങുന്ന പുത്തൻ ക്രൂസ് ടെർമിനലിന്റെ കമ്മിഷനിംഗ് അടുത്തമാസം നടക്കും. വെല്ലിംഗ്‌ടൺ ഐലൻഡിൽ 25.72 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്രർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും.

12,500 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്ന ടെർമിനസിൽ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും. പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്‌റ്രംസ് ക്ളിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്രി കൗണ്ടറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വൈ-ഫൈ തുടങ്ങിയവ സൗകര്യങ്ങളുമുണ്ടാകും.

കസ്‌റ്റംസ് ക്ളിയറിംഗും സഞ്ചാരികളുടെ മറ്റ് കടലാസ് നടപടികളുമെല്ലാം ഒരു കുടക്കീഴിൽ തന്നെ പൂർത്തിയാക്കാമെന്നതും പുതിയ ടെർമിനലിന്റെ സവിശേഷതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) 49 ആഡംബര കപ്പലുകളിലായി 62,753 സഞ്ചാരികളും 28,828 കപ്പൽ ജീവനക്കാരും കൊച്ചിയിൽ എത്തിയിരുന്നു. 2017-18ൽ 42 കപ്പലുകളിലായി 47,000 സഞ്ചാരികളാണ് വന്നത്. പുതിയ ടെർമിനൽ സജ്ജമാകുന്നതോടെ, പ്രതിവർഷം 60നുമേൽ കപ്പലുകളെ വരവേൽക്കാനാകും.

കൊറോണ ഭയമില്ല;

കപ്പലുകൾ ആവോളം

കൊച്ചിയെ പുണർന്ന് കപ്പലുകൾ

കഴിഞ്ഞ തിങ്കളാഴ്‌ച രണ്ട് അത്യാഡംബര കപ്പലുകൾ കൊച്ചിയിലെത്തി.

കൊച്ചി സജ്ജം

ചൈനയില്ല!

നിലവിൽ ചൈനീസ് തുറമുഖങ്ങളുമായി ബന്ധിപ്പിച്ച ക്രൂസ് കപ്പൽ സർവീസുകൾ കൊച്ചിക്കില്ല. അതിനാൽ, കൊച്ചിയിൽ എത്തുന്ന കപ്പലുകൾ ഭീഷണിയല്ല.

വരുമാന നേട്ടം