കൊല്ലം: വാവ സുരേഷിന് പാമ്പ് കടിയേറ്റു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് സംഭവം. ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലത്തെ കൈയിൽ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.