തലസ്ഥാനത്തിന്റെ തലവേദനയായി മാറുകയാണ് മാലിന്യ സംസ്‌കരണം. ഒരു ദിവസം നഗരം പുറന്തള്ളുന്നത് 350 ടൺ മാലിന്യമാണെന്നാണ് കണക്ക്. എന്നാൽ, നിലവിലിത് 250 ടണ്ണായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ ശക്തമാക്കിയ തോടെയാണ് മാലിന്യത്തിൽ കുറവ് വന്നിട്ടുള്ളത്.

nerkkannu

വീടുകളിൽ നിന്നുള്ള മാലിന്യം അവിടെ തന്നെ സംസ്‌കരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികൾ മെല്ലെയാണെങ്കിലും മുന്നേറുകയാണ്. എന്നാൽ കോഴി ഫാമുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം രാത്രി കാലങ്ങളിൽ റോഡരികിൽ തള്ളുന്ന മാഫിയ നഗരത്തിൽ ശക്തമാവുകയാണ്.

മനുഷ്യ വിസർജ്യവും കോഴി വേസ്റ്റും നഗരത്തിന്റെ വിവിധ ഇടങ്ങളിൽ തള്ളുന്ന സംഘത്തെ കഴിഞ്ഞ ദിവസങ്ങളിൽ ഉണർന്നിരുന്ന് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കനത്ത തുക പിഴ ഈടാക്കിയാണ് ഇത്തരക്കാരെ തടയുവാൻ നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്