തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ സുവർണ ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി 29ന് രാവിലെ 10ന് കോട്ടൺഹിൽ എൽ.പി.എസിൽ ശാസ്ത്ര-ചരിത്ര ക്വിസ് മത്സരം നടത്തും. പൊതുവിദ്യാഭ്യസ ഡയറക്ടർ ജീവൻബാബു ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക മത്സരമുണ്ടാകും. വിജയികൾക്ക് കാഷ് അവാർഡും പ്രശംസാപത്രവും നൽകും. താത്പര്യമുള്ളവർ 27ന് മുൻപ് 9495482815 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്‌തോ 04712330731 എന്ന നമ്പരിൽ വിളിച്ചോ രജിസ്റ്റർ ചെയ്യണം.