hyundai-aura

കൊച്ചി: ഹ്യുണ്ടായ് അവതരിപ്പിച്ച 'വണ്ടർ വാറന്റി" പദ്ധതിക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. കഴിഞ്ഞ ആഗസ്‌റ്റിൽ പുതിയ കോംപാക്‌റ്റ് കാറായ ഗ്രാൻഡ് ഐ10 നിയോസിനൊപ്പമാണ് ഹ്യുണ്ടായ് വണ്ടർ വാറന്റിയും അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക്, റൈഡിംഗ് ശൈലിയനുസരിച്ച് മൂന്ന് വ്യത്യസ്‌ത കാലയളവുള്ള വാറന്റികൾ തിരഞ്ഞെടുക്കാനുള്ള പദ്ധതിയാണിത്.

മൂന്നു വർഷം/ഒരു ലക്ഷം കിലോമീറ്റർ‌, നാലുവർ‌ഷം/50,000 കിലോമീറ്റർ, അഞ്ചുവർഷം/40,000 കിലോമീറ്രർ എന്നിവയാണ് ഓപ്‌ഷനുകൾ. ഇതിനകം 51 ശതമാനം ഉപഭോക്താക്കളും തിരഞ്ഞെടുത്തത് അവസാന രണ്ടു ഓപ്ഷനുകളാണെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ഹ്യുണ്ടായിയുടെ പുതിയ ഓറ മോഡലിനും വണ്ടർ വാറന്റി ലഭിക്കും. ഹ്യുണ്ടായിയുടെ, രാജ്യത്തെ 1,329 സർവീസ് ഔട്ട്‌ലെറ്റുകളിൽ സേവനം ലഭ്യമാണ്.