തിരുവനന്തപുരം: ഷഹീൻബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരത്തിൽ നടക്കുന്ന സമരത്തിന്റെ പതിനൊന്നാം ദിവസം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി സമരപന്തലിലെത്തി. ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ ഇന്ന് തെരുവിൽ പ്രക്ഷോഭത്തിലാണെന്നും പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ രാജ്യമെമ്പാടും സമര വേലിയേറ്റമുണ്ടാവേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ടി.യു സ്റ്റേറ്റ് സെക്രട്ടറി മാഹീൻ അബൂബക്കർ, സബീർ കൊല്ലംകോട്, കെ. ശങ്കർദാസ്, കെ. സക്കീർ, സാബു മാത്യു എന്നിവർ പങ്കെടുത്തു. കലാകാരന്മാരുടെ കൂട്ടായ്മ സമരപന്തൽ ഛായാചിത്രങ്ങൾ നിർമ്മിച്ച് മനോഹരമാക്കി. ഇമാംസ് കൗൺസിൽ പിന്തുണ പ്രഖ്യപിച്ചു സംസാരിച്ചു.