ss

കൊല്ലം:അനുവാദമില്ലാതെ വിദേശ യാത്ര നടത്തുകയും , ദേശീയ പതാക തലകീഴായി പ്രദർശിപ്പിക്കുകയും ചെയ്തതിന് രാജ്യദ്രോഹം അടക്കമുള്ള കുറ്റം ചുമത്തി കൊല്ലം ഗവ.വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.സർക്കാരിനെയും ആർദ്രം പദ്ധതിയെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതാണ് മറ്റൊരു പ്രധാന

ആരോപണം.

ഡിസംബർ 17ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടായി സ്ഥലംമാറ്റിയെങ്കിലും കോടതി ഉത്തരവ് വാങ്ങി ഇവിടെ തുടരുകയായിരുന്നു.ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടർമാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ (വിജിലൻസ്) നൽകിയ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണവേണിക്കാണ് പകരം ചുമതല.

മറ്റാരോപണങ്ങൾ

കാലങ്ങളായി ഡോക്ടർമാരുടെ യോഗവും സ്റ്റാഫ് മീറ്റിംഗും വിളിക്കുന്നില്ല.

ക്വാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കായി എ.ആർ.എം.ഒ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് സർജന്മാരുടെ അടക്കം ചുമതലകൾ നൽകി ..

യോഗ്യതയില്ലാത്ത ക്ലീനിംഗ് സ്റ്റാഫിനെ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി നിയമിച്ചു.
 ആശുപത്രിയിലെ ചടങ്ങിൽ ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു.

സ്ഥലം മാറ്റം വരെ

സർക്കാർ ഭക്തൻ

കഴിഞ്ഞ ഡിസംബറിൽ സ്ഥലം മാറ്റുന്നത് വരെ വിക്ടോറിയ സൂപ്രണ്ട് സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഭക്തനായിരുന്നു. സസ്പെൻഡ് ചെയ്തതോടെ സർക്കാരിന്റെ ആർദ്രം പദ്ധതിയെയും സർക്കാർ നയങ്ങളെയും ഇടതുമുന്നണിയെയും വിമർശിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിപ്പിച്ചു. കഴിഞ്ഞ പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടഭ്യർത്ഥിച്ചതിന് സൂപ്രണ്ടിനെതിരെ ഇലക്ഷൻ കമ്മിഷനിൽ പരാതിയുണ്ട്.