amit-sha-

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുിപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടൽ പിഴച്ചെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അരവിന്ദ് കേജ്‌രിവാളിനെതിരായ ഗോലിമാരോ പ്രചാരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പും ഷഹീൻബാഹുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റിലായിരുന്നു അമിത് ഷായുടെ പ്രതികരണം..

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമല്ല..ബി.ജെ.പിയുടെ ആശയപ്രചാരണത്തിന് വേണ്ടിയുള്ള വേദികൾ കൂടിയാണ് തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിൽ സ്ഥിതി ശാന്തമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.. ആർക്കുവേണമെങ്കിലും കാശ്മീരിൽ പോകാം. കാശ്മീരിൽ പോയി സമാധാനം തകർക്കുന്നതാണ് പ്രശ്നം.. കാശ്മീരിലെ പൗരത്വനിയമ വിരുദ്ധ സമരങ്ങൾ മാത്രമേ മാദ്ധ്യമങ്ങൾ കാണുന്നുള്ളൂ.. അനുകൂല സമരങ്ങളെ മാദ്ധ്യമങ്ങൾ അവഗണിക്കുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി..