ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അൻസാർ ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ഫോറൻസിക് ട്രൈലർ പുറത്തിറക്കി. സീരിയൽ കൊലപാതകങ്ങളെ കുറിച്ചുള്ള ഉദ്യോഗ ജനകമായ അന്വേഷണമാണ് ഫോറൻസിക് പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.
മമത മോഹൻദാസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രൺജി പണിക്കർ, പ്രതാപ് പോത്തൻ, അഞ്ജലി നായർ, സൈജു കുറുപ്പ്, ഗിജു ജോൺ, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനിൽ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ജുവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ . നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിക്കുന്നത്. രാഗം മുവീസിന്റെ ബാനറിൽ രാജു മല്യത്തും നിര്‍മ്മാണത്തിൽ സഹകരിക്കുന്നു. അഖിൽജോര്‍ജ്ജ് ആണ് ക്യാമറ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ജേക്ക്‌സ് ബിജോയ് ആണ് മ്യൂസിക്.
