ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി മുതിർന്ന ഐ.എ.എസ് ഓഫീസറായ രാജീവ് ബൻസാലിനെ കേന്ദ്രം നിയമിച്ചു. അശ്വനി ലോഹാനി വിരമിച്ച ഒഴിവിലാണ് ബൻസാലിന്റെ നിയമനം. 1988 ബാച്ച് നാഗാലാൻഡ് കേഡർ ഐ.എ.എസ് ഓഫീസറായ ബൻസാൽ, നിലവിൽ പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയാണ്.