ന്യൂഡൽഹി : ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്ന ഇന്ത്യൻ ബോക്സർ അമിത് പംഗൽ അടുത്തമാസം നടക്കുന്ന ഒളിമ്പിക് സെലക്ഷൻ ട്രയൽസ് ടൂർണമെന്റിൽ ഒന്നാം റാങ്കുകാരനായി മത്സരിക്കുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 52 കി. ഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്. 2009 ൽ വിജേന്ദർ സിംഗ് 75 കി.ഗ്രാം വിഭാഗത്തിൽ ഒന്നാം റാങ്കുകാരനായശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഇൗ േട്ടം കൈവരിക്കുന്നത്. ബോക്സിംഗ് അസോസിയേഷൻ മരവിപ്പിച്ചിരിക്കുന്നതിനാൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്.
ആർ.സി.ബിയുടെ പോസ്റ്റ് കാണാനില്ല, അത്ഭുതപ്പെട്ട് ക്യാപ്ടൻ വിരാടും
ബംഗളുരു : കഴിഞ്ഞദിവസം മുതൽ ഐ.പി.എൽ ക്ളബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പഴയ പോസ്റ്റുകളും പ്രൊഫൈൽ ചിത്രവും മാഞ്ഞുപോയതിൽ അത്ഭുതപ്പെട്ട് ക്യാപ്ടൻ വിരാട് കൊഹ്ലിയടക്കമുള്ള താരങ്ങൾ. ക്യാപ്ടനായ താൻ പോലും അറിയാതെയുള്ള ഇൗ മാറ്റമെന്തിനെന്താണ് കൊഹ്ലി ചോദിച്ചത്. യുസ്വേന്ദ്ര ചഹൽ, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയവരും ട്വിറ്ററിലൂടെ ടീമിന് എന്തുപറ്റി എന്ന ചോദ്യവുമായെത്തി. അതേസമയം ടീമിന്റെ സ്പോൺസർഷിപ്പ് മുത്തൂറ്റ് ഫിൻകോർപ്പ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലോഗോയും മറ്റും പരിഷ്കരിക്കുന്നതിനാണ് പോസ്റ്റുകൾ മാറ്റിയതെന്നാണ് അറിയുന്നത്.