ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഐ.പി.സി.സി മുൻ അദ്ധ്യക്ഷനുമായിരുന്ന ഡോ.ആർ.കെ.പച്ചൗരി അന്തരിച്ചു. 79 വയസായിരുന്നു, പച്ചൗരി അദ്ധ്യക്ഷനായിരിക്കുമ്പോഴാണ് 2007ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഐ,പി,സി.സിക്ക് ലഭിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെതുടർന്ന് ചൊവ്വാഴചയാണ് അദ്ദേഹത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുൻ അധ്യക്ഷനാണ് ഡോ. രാജേന്ദ്രകുമാർ പാച്ചൗരി
1940 ആഗസ്റ്റ് 20 - ൻ നൈനിറ്റാളിൽ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 ലെ റെയിൽവെ സ്പെഷ്യൽ ക്ലാസ് അപ്രന്റീസ് ബാച്ചിൽപ്പെട്ടയാളാണ്. റെയിൽവെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ എം.എസിനു ചേർന്നു. 1974 ൽ അവിടുന്നു തന്നെ പി.എച്ച്.ഡിയും പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്കായി 2001- ൽ അദ്ദേഹത്തിന് പത്മഭൂഷൻ ബഹുമതി ലഭിച്ചു
2007 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന അൽ ഗോറുമായി പങ്ക് വെച്ചിരുന്നു. സഹപ്രവർത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും അദ്ദേഹം രാജി വച്ചു.