my-home-

റോഡിലും പൊതുസ്ഥലങ്ങളിലും നിന്നുള്ള പൊടി ശല്യം വലിയ ആരോഗ്യപ്രശ്നമാണ് മനുഷ്യരിൽ സൃഷ്ടിക്കുന്നത്.. വീടിനുള്ളിലും പൊടി ശല്യത്തിന് യാതോരു കുറവും കാണാറില്ല. ആസ്ത, തുമ്മൽ, ജലദോഷം, അലർ‌ജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് അമിതമായ പൊടിശല്യം ഇടവരുത്തും.. വീട്ടിനുള്ളിലെ പൊടി ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിചില പൊടിക്കൈകള്‍ നോക്കാം.

ഷൂ, ചെരിപ്പ് എന്നിവ വീട്ടുവരാന്തയിൽ ബാസ്‌കറ്റിൽ സൂക്ഷിക്കാം.
ഉമ്മറവാതിലിന് അകത്തും പുറത്തും ഡോർ മാറ്റുകളിടുക. പുറത്തുനിന്നെത്തുന്ന പൊടിയുടെ അളവ് കുറയും.രണ്ട് ദിവസം കൂടുമ്പോൾ മാറ്റുകൾ വാക്വം ചെയ്യുക.
ആഴ്ചയിലൊരിക്കൽ മുറികൾ ക്ലീനാക്കുക. പൊതു ഇടങ്ങൾ ദിവസവും ക്ലീനാക്കണം.
പൊടി അലർജിയുള്ളവർ വീട്ടിനകത്ത് കാർപ്പെറ്റുകൾ വേണ്ടെന്ന് വെക്കുക.
ടോയ്‌ലെറ്റുകളിലും അടുക്കളയിലും എക്‌സ്‌ഹോസ്റ്റിങ് ഫാൻ വെയ്ക്കുക.
തുണി, കൈയുറകൾ എന്നിവ ക്ലീനിങ് സൊലൂഷനിൽ നനച്ച് ഗ്ലാസ്, സ്ഫടികം എന്നിവകൊണ്ടുള്ള വസ്തുക്കൾ വൃത്തിയാക്കാം.
വലിയ പെയിന്റിങ്ങ് ബ്രഷ് ഉപയോഗിച്ച് ജനലുകളിലെ സ്‌ക്രീനും കൊതുകുവലയും പൊടിതട്ടാം. ശേഷം ബ്രഷ് ക്ലീനിങ് മിശ്രിതത്തില്‍ മുക്കി ഇരുവശവും ബ്രഷ് ചെയ്യുക. ഉണങ്ങിയ തുണികൊണ്ട് ഒപ്പിയുണക്കുക.
ചുമരുകളുടെയും ജനാലകളുടെയും ഉയരത്തിലുള്ള കാബിനറ്റുകൾക്കിടയിലെ ഇടുക്കുകളും വാക്വം ക്ലീനർ കൊണ്ട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവും. നേരിയ ക്ലീനിംഗ് ബ്രഷുകൾ കടത്തി പൊടി തട്ടണം. നിലത്ത് വീഴുന്ന പൊടി വാക്വം ക്ലീനർ കൊണ്ട് നീക്കാം.
വീട്ടിനുള്ളിൽ ചുമരിലോ ബാത്‌റൂമിലോ മറ്റോ നനവേറ്റ് പൂപ്പലുണ്ടാവുന്നുണ്ടെങ്കിൽ കഴിവതും വേഗം മാറ്റുക.
മുറിയിലെ വെന്റിലേറ്ററുകളില്‍ അടിയുന്ന പൊടി, സ്റ്റെപ്പ് സ്റ്റൂളില്‍ കയറി നിന്ന് വെറ്റ് മോപ്പോ വാക്വം ക്ലീനറോ ഉപയോഗിച്ച് വൃത്തിയാക്കാം.
സീലിംഗ് ഫാൻ വൃത്തിയാക്കുമ്പോൾ ആദ്യം നനഞ്ഞ പേപ്പർ ടവ്വൽ കൊണ്ടും ശേഷം നനച്ച മൈക്രോഫൈബർ തുണി കൊണ്ടും തുടയ്ക്കുക.
സോഫയിലെ പൊടി വാക്വം ക്ലീനർ കൊണ്ട് ശുചിയാക്കുക. കുഷനുകളുടെ കവറുകൾ ആഴ്ചയിലൊരിക്കൽ മാറ്റണം.
ക്ലീനിങ്ങിനൊരുങ്ങുമ്പോൾ ഫേസ് മാസ്‌ക് ഉപയോഗിക്കുക.