നടൻ സുരേഷ് ഗോപിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടൻ അജു വർഗീസാണ് ആ പാട്ട് ഫേസ്ബുക്കിൽ പങ്കുവച്ചത്. 2011–ൽ ഒരു പൊതു വേദിയിൽ വച്ച് സുരേഷ് ഗോപി പാട്ടു പാടിയതിന്റെ വിഡിയോ ആണിത്. അജുവിന്റെ പോസ്റ്റിനു പിന്നാലെ ആരാധകർ സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. ‘നെഞ്ചുക്കുൾ പെയ്തിടും മാ മാഴൈ നീരുക്കുൾ മൂഴ്കിടും താമരൈ’ എന്ന ഗാനമാണ് താരം പാടുന്നത്.
പെട്ടെന്ന് തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അപൂർവമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വർഗീസിനോട് നന്ദി പറയുന്നുണ്ട്. സുരേഷ് ഗോപിയുടെ പാട്ട് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2008–ൽ സൂര്യ നായകനായി എത്തിയ വാരണം ആയിരം എന്ന ചിത്രത്തിലെ ഗാനമാണിത്. ഹാരിസ് ജയരാജ് ഈണം പകർന്ന ഗാനം ആലപിച്ചത് ഹരിഹരൻ ആണ്. താമരയുടേതാണ് വരികൾ. ഇന്നും നിത്യഹരിതമായി നിലനിൽക്കുന്ന പാട്ടിന് ആരാധകർ ഏറെയാണ്.