വുഹാൻ: ആശുപത്രിയിൽ നിന്ന് ചൈനീസ് ഗാനത്തിന് ചുവടുവെയ്ക്കുന്ന കൊറോണ ബാധിതരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലെ ഒരു ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് ഗാനത്തിന് ചുവട് വെച്ചത്.
പ്രദേശവാസികളായ ഇവർ രോഗം ബാധിച്ചതോടെ മാനസികമായി തകർന്നു. ഇത്തരത്തിൽ നൃത്തം ചെയ്യുന്നതിലൂടെ ഒരു പരിധിവരെ മാനസിക പിരിമുറുക്കത്തിൽ നിന്ന് കരകയറാൻ രോഗികൾക്ക് സാധിക്കുമെന്ന് അധികൃതർ പറയുന്നു.
'ആശുപത്രിയിലെ അപരിചിതമായ ചുറ്റുപാടും, ധാരാളം പേർ ഒരുമിച്ച് താമസിക്കുന്നതുമൊക്കെ രോഗികളെ മാനസികമായി തകർത്ത് കാണും. കൂടുതൽ സമയം കിടക്കയിൽ തന്നെ ചിലവഴിക്കുന്നത് അവരിൽ പരിഭ്രാന്തിയുണ്ടാക്കും'- ഒരു ഡോക്ടർ വിശദീകരിച്ചു. ചൈനയിൽ ഇതിനോടകം തന്നെ കൊറോണ ബാധിച്ച് ആയിരത്തിലധികം പേർ മരണമടഞ്ഞു.
Coronavirus patients made to dance as part of recovery at makeshift hospital pic.twitter.com/t6dffpOTNa
— The Independent (@Independent) February 13, 2020