കൊച്ചി: കേരളപൊലീസിന്റെ നിരീക്ഷണ പദ്ധതിയായ സിംസിലെ തട്ടിപ്പ് പുറത്ത് കൊണ്ടു വരണമെന്ന് ആൾ കൈൻഡ്‌സ് ഒഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് ഇന്റഗ്രേറ്റേഴ്‌സ് അസോസിയേഷൻഭാരവാഹികൾ(അക്കേഷ്യ) ആരോപിച്ചു. സ്ഥാപനങ്ങളിലും മറ്റും സി.സി.ടി.വി ഉൾപ്പടെയുള്ള സുരക്ഷസംവിധാനങ്ങൾ സ്ഥാപിക്കുന്നവരുടെ കൂട്ടായ്മയാണ് അക്കേഷ്യ. വീടുകളിലുംസ്ഥാപനങ്ങളിലുംമോഷ്ടാക്കൾകയറിയാൽ ഏഴ് സെക്കൻഡിനകം വീഡിയോയും വിവരങ്ങളും ലഭിക്കുന്ന സെൻട്രലൈസ്ഡ് ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ കരാർ പൊലീസ് വകുപ്പ് കെൽട്രോണിനെ ഏൽപ്പിക്കുകയും പിന്നീട് ഗാലക്‌സോണിന് മറിച്ചു നൽകുകയുമായിരുന്നു. . സി.സി.ടി.വി കാമറ സ്ഥാപിക്കുകയും അനുബന്ധ സേവനങ്ങൾ നൽകുകയും ചെയ്യുന്ന നാലായിരത്തിലേറെസ്ഥാപനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ,സിംസ് പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചതും ഗാലക്‌സോണിന് നൽകിയതും ആരും അറിഞ്ഞില്ലെന്ന് അക്കേഷ്യ സംസ്ഥാന സെക്രട്ടറി എം.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ദീപു ഉമ്മൻ, ജില്ല പ്രസിഡന്റ് കെ.എ ഫിറോസ്, എ.എം ജോസ്, മാഹിൻ ഇബ്രാഹിം, ഡിക്‌സി ജോസ് വർഗീസ് എന്നിവർപത്രസമ്മേളനത്തിൽപറഞ്ഞു .