കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ സുഹൃത്തായ അമ്പലപ്പുഴ സ്വദേശി ഇന്നലെ കോടതിയിൽ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ഒളിവിൽ പോയ സുനി അമ്പലപ്പുഴയിലെ ഇൗ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ താമസിക്കുമ്പോൾ ദൃശ്യങ്ങൾ സുനി ഇയാളെ കാണിച്ചിരുന്നു. സുനി​ പ്രതി​യാണെന്ന് ടി.വിയിലും മറ്റും വന്നതോടെയാണ് ഇവിടെ നിന്ന് മാറിയത്. . സുനി പിന്നീട് ദൃശ്യങ്ങൾ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചിരുന്നു.ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനു വേണ്ടി ഇയാളെ വിസ്തരിക്കുന്നതിന് ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചു. ഇൗ അഭിഭാഷകനെ ഫെബ്രുവരി 19 ന് കോടതി വിസ്തരിക്കും. ഇന്നലെ മൂന്നു സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.