priya-

ന്ത്യൻ വനിതാ ഫുട്ബാൾ ലീഗിൽ ഗോകുലത്തിന്റെ വിസ്മയ നേട്ടത്തിന് പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രം പി.വി.പ്രിയയെന്ന കണ്ണൂർകാരിയാണ്. പരിമിത സമയത്തിനുള്ളിൽ ടീം സെറ്രാക്കി വിജയതന്ത്രങ്ങൾ ആവിഷകരിച്ച പ്രിയയുടെ പരിശീലന മികവിന്റെ തെളിവായി ഈ കിരീട നേട്ടം. കേരളത്തിലെ ഏക എ ലെവൽ വനിതാ പരിശീലകയാണ് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് ഗോകുലത്തെ കളി പഠിപ്പിക്കാനെത്തിയ പ്രിയ.

തുടക്കം മാത്രം

ഇതൊരു തുടക്കം മാത്രമാണ്. ഗോകുലത്തിന് ഇനിയും ഏറെമുന്നോട്ട് പോകുവാനുണ്ട്. കേരളത്തിലെ പെൺകുട്ടികൾക്ക് ഫുട്ബാളിലേക്ക് കടന്നുവരാനുള്ള പ്രചോദനമാകട്ടെ ഈ വിജയമെന്ന് ഞാൻ അഗ്രഹിക്കുന്നു. ഞാൻ ഒക്കെ കളിക്കുന്ന സമയതത്ത് ആകെ ഒരു ദേശീയ ചാമ്പ്യൻഷിപ്പാണ് ഉള്ളത്. 14 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി എനിക്ക് കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. കൂടുതൽ പെൺകുട്ടികൾ ഫുട്ബാൾ കളിക്കാൻ തയ്യാറാകുന്നത് ശുഭപ്രതീക്ഷയാണ്.

പൊസഷൻഗെയിം

തയ്യാറെടുപ്പിന് ടൂർണമെന്റിന് മുൻപ് അധികം സമയം ലഭിച്ചില്ലെങ്കിലും

ഓരോ മത്സരങ്ങൾക്കുമിടയിലുള്ള സമയം കൃത്യമായി ഉപയോഗപ്പെടുത്താനായി. പന്ത് കൂടുതൽ സമയം കൈവശം വയ്ക്കുന്ന പൊസഷൻ ശൈലിയാണ് പ്രധാനമായും സ്വീകരിച്ചത്. എല്ലാ മത്സരത്തിനും കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നു.

ഒത്തിണക്കം കരുത്ത്

മികച്ചതാരങ്ങളുടെ സംഘമാണ് ഈ ടീം. എല്ലാവരും ഒരേ മനസോടെ പൊരുതി.മാനേജ്മെന്റ് നല്ല പിന്തുണയാണ് വനിതാ ഫുട്ബാളിന് നൽകുന്നത്. അവർക്ക് ആഗ്രഹിച്ചത്തിരിച്ച് തിരിച്ചു നൽകാനായതിൽഅതിയായ സന്തോഷം. 2 വർഷം മുമ്പാണ് ടീമിനെ പരിശീലിപ്പിക്കാനായി ആദ്യമായി മാനേജ്മെന്റ് എന്നെ വിളിച്ചത്. 2010 മുതൽ പരിശീലനരംഗത്ത് സജീവമായി ഞാൻ ഉണ്ട്. ഇന്ത്യയുടെ ജൂനിയർ സബ്ജൂനിയർ ടീമുകളെ പരിശിലിപ്പിക്കാനായത് വലിയ നേട്ടവും അനുഭവവുമായിരുന്നു.

കുടുംബം

കണ്ണൂർ പഴയങ്ങാടി കരപ്പാട്ട് വീട്ടിൽ പ്രഭാകരന്റെയും സുനീതിയുടെയും മകളായ പ്രിയ വീട്ടിൽ നിന്നുള്ള പ്രോത്സാഹനും കൊണ്ടാണ് പന്ത് തട്ടിത്തുടങ്ങിയത്. കുട്ടിക്കാലത്ത് ഫുട്ബാൾ കളിക്കാനും പരിശീലിപ്പിക്കാനും കൈപിടിച്ചു കൊണ്ടുപോയ പിതാവിനോടാണ് എല്ലാ നേട്ടങ്ങൾക്കും പ്രിയ കടപ്പെട്ടിരിക്കുന്നത്.