rcb-logo

ബംഗളൂരു: പ്രണയ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി ജേഴ്സിയിലും ലോഗോയിലും മാറ്രങ്ങളുമായി ഐ.പി.എൽ ക്ലബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രാവിലെ പുതിയ ലോഗോയുടെ പടം പുറത്തുവിട്ട ആർ.സി.ബി തുടർന്ന് പുതിയ ജേഴ്സിയുടെ ചിത്രവും പുറത്തുവിട്ടു.

പുതിയ ലോഗോയും പുതിയ സ്‌പോൺസറും ജഴിസിയിൽ ഇടം പിടിച്ചതാണ് പ്രധാനമാറ്രം. വേറെ കാര്യമായ മാറ്രമില്ല.

പുതിയ സീസണിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ്പാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന സ്‌പോൺസർ. മുൻപ്, ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനെയും മുത്തൂറ്റ് ഫിൻകോർപ്പ് സ്‌പോൺസർ ചെയ്തിരുന്നു.