chennai-

ചെന്നൈ: ഷഹീൻ ബാഗ് മാതൃകയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ സംഘർഷം. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ചെന്നൈ വഷർമാൻ മെട്രോ സ്റ്റേഷന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പൊലീസിന്റെ ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്..സംഘർഷം രൂക്ഷമായതോടെ പ്രതിഷേധക്കാരെ പിരിച്ചു വിടാനായി പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തിചാർജിലും സംഘർഷത്തിലും പൊലീസുദ്യോഗസ്ഥരുൾപ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.. അറസ്റ്റ് ചെയ്തവവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധക്കാർ വീണ്ടും തടിച്ചു കൂടിയിട്ടുണ്ട്.