തിരുവനന്തപുരം:പേട്ട പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ തിരുഉത്സവം 19 മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.പി.സേതുനാഥൻ അറിച്ചു.28ന് രാവിലെ 9.30ന് ക്ഷേത്രവളപ്പിൽ പൊങ്കാല നടക്കും. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് സമൂഹസദ്യയുണ്ടാകും.19 ന് രാവിലെ 5.30 മുതൽ ക്ഷേത്രചടങ്ങുകൾ, 6.30ന് മഹാഗണപതി ഹോമം, 8ന് തൃക്കൊടിയേറ്റ്. വൈകിട്ട് 5ന് ഭജനാമൃതം, 6.45ന് സന്ധ്യാദീപാരാധന, 7ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ഗാനമേള, 8ന് മുളപൂജ, 8.3ന് അത്താഴപൂജ, ശ്രീഭൂതബലി, 9ന് പ്രസന്നപൂജ, ദീപാരാധന.
20ന് രാവിലെ 9.30ന് ഏകാഹനാരായണീയം, വൈകിട്ട് 5.30ന് പേട്ട കവറടി വീണാധരണിയുടെ ഡാൻസ്, 7ന് കഥാപ്രസംഗം, 8.30ന് അത്താഴപൂജ, ശ്രീഭൂതബലി. 21ന് രാവിലെ 9.30ന് ഏകാഹനാരായണീയം, വൈകിട്ട് 5.10ന് ഭക്തിഗാനമേള, 6.30ന് ദൈവദശകം (ഹിന്ദി), 7ന് ശിവാനിയുടെ നാടൻ പാട്ട്, 7.15ന് ആനയറ ഗിരിജാ ഡാൻസ് അക്കാഡമിയുടെ നൃത്തസന്ധ്യ. 22ന് രാവിലെ 6.30ന് മഹാഗണപതി ഹോമം, 9ന് നാഗർക്ക് നൂറും പാലും, വൈകിട്ട് 5ന് സർപ്പബലി, 5.30ന് ഭജന, 7ന് നൃത്തനൃത്യങ്ങൾ. 23ന് 9.30ന് നാരായണീയം, വൈകിട്ട് 5.30ന് ഭജന, 7ന് അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം, 10.30ന് തൃക്കല്യാണ പൂജ, 24ന് രാവിലെ 9.30ന് ദേവീമാഹാത്മ്യം, വൈകിട്ട് 5.30ന് ഭക്തിഗാനാഞ്ജലി, 7ന് ഡാൻസ്, 8.30ന് അത്താഴപൂജ, ശ്രീഭൂതബലി. 25ന് രാവിലെ 9.30ന് ഏകാഹനാരായണീയം, രാത്രി 7.30ന് അത്താഴപൂജ, ശ്രീഭൂതബലി, 8ന് കൊന്നുതോറ്റ്, 26ന് രാവിലെ 9ന് കലശപൂജ, നവകം, പഞ്ചഗവ്യപൂജ, പന്തീരടി പൂജ, വൈകിട്ട് 5ന് ഭക്തിഗാനാമൃതം, 7ന് കൊല്ലം ഗ്രേയ്സ് വോയിസിന്റെ ഗാനമേള, 9.30ന് അത്താഴപൂജ, ശ്രീഭൂതബലി. 27ന് 9ന് കലശപൂജ, നവകം, പഞ്ചഗവ്യപൂജ, പന്തീരടി പൂജ, വൈകിട്ട് 4.15ന് സന്ധ്യാദീപാരാധന, 4.45ന് ശ്രീഭൂതബലി, 5.30ന് അലങ്കരിച്ച പല്ലക്കിൽ ദേവിയുടെ എഴുന്നള്ളത്ത്, രാത്രി 12ന് പള്ളിവേട്ട.
28ന് 12ന് പൊങ്കാല നിവേദ്യം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 4.30ന് ദീപാരാധന, 5ന് തിരു ആറാട്ടിന് പുറപ്പെടൽ, രാത്രി 8ന് വലിയ ഉദേശ്വരം ക്ഷേത്രത്തിൽ നിന്ന് ആറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത്. 8.30ന് താലപ്പൊലി, (പണ്ടാരവിളാകത്ത് നിന്നാരംഭിക്കും), 8.40ന് കുത്തിയോട്ടം (തെക്കേവീട്ടിൽ നിന്ന് ആരംഭിക്കും), 9.30ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.