നമ്മുടെ ശരീരത്തിന് അനിവാര്യമായ ധാതുഘടകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ശരീരത്തിന് മതിയായ അളവിൽ മഗ്നീഷ്യം ലഭ്യമാക്കിയാൽ ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്സ്, ഹൃദയ - രക്തധമനി രോഗങ്ങൾ, മൈഗ്രേൻ എന്നിവയെ പ്രതിരോധിക്കാം. ആരോഗ്യമുള്ള അസ്ഥികൾക്ക് മഗ്നീഷ്യം അനിവാര്യമാണ്.
ആർത്തവ വിരാമശേഷം സ്ത്രീകളിലുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ഹൃദയത്തിന്റെ മസിലുകളുടെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന മഗ്നീഷ്യം ഹൃദയസംബന്ധിയായ പലതരം രോഗങ്ങളെ പ്രതിരോധിക്കും. സ്ട്രോക്കിനെ തടയാനും കഴിവുള്ള മഗ്നീഷ്യം വിഷാദം, ഉത്കണ്ഠ എന്നിവയെയും പ്രതിരോധിക്കാൻ സഹായകമായ ധാതുവാണ് . രക്തത്തിലെ ഗ്ളൂക്കോസ് നില ആരോഗ്യകരമായി നിലനിറുത്താനും ഉത്തമമാണ്.
മഗ്നീഷ്യം അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങൾ :
ബദാം, ചീര, വറുത്ത കശുഅണ്ടി, പീനട്ട് ബട്ടർ, അവാക്കാഡോ, തൊലിയോടുകൂടിയ ഉരുളക്കിഴങ്ങ്, ഏത്തപ്പഴം, സോയ മിൽക്ക്,