
രണ്ട് വർഷം ചാമ്പ്യൻസ് ലീഗ്,
യൂറോപ്പ മത്സരങ്ങൾ കളിക്കാനാകില്ല
മാഞ്ചസ്റ്രർ: നിലവിലെ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് യു.ഇ.എഫ്.എ ടൂർണമെന്റുകളിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്ക്. യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ സാമ്പത്തികകാര്യ ഭരണ സമതിയിയെ തെറ്രിദ്ധരിപ്പിച്ചതിനും സാമ്പത്തിക ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിനുമാണ് യുവേഫ സിറ്രിക്ക് ശിക്ഷ വിധിച്ചത്. 30 മില്യൺ യൂറോ (232 കോടി രൂപ) പിഴയായും അടയ്ക്കണം. അടുത്ത രണ്ട് സീസണുകളിലെ ചാമ്പ്യൻസ് ലീഗിലൊ യൂറോപ്പയിലൊ സിറ്രിക്ക് കളിക്കാനാകില്ല.