kas

കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ (kas) പ്രിലിമിനറി ഫെബ്രുവരി 22 ന് നടക്കും.

പരീക്ഷ എഴുത്തുന്നവർക്കായി ചില മാർഗ നിർദ്ദേശങ്ങൾ

ഡോ. ടി.പി. സേതുമാധവൻ പറഞ്ഞു തരുന്നു


1. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാൻ മറക്കരുത്.
2. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് കയ്യിൽ കരുതണം.
3. പരീക്ഷയിൽ രണ്ടു പേപ്പറുകളുണ്ട്. ആദ്യ പേപ്പർ 100 ശതമാനം മാർക്കിന്റെ പൊതുവിജ്ഞാനമാണ്, രണ്ടാമത്തെ പേപ്പറിൽ 50 മാർക്കിന്റെ പൊതുവിജ്ഞാനം, 20 മാർക്കിന്റെ ഇംഗ്ലീഷ്, 30 മാർക്കിന്റെ മലയാളം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഇതിൽ ചൗാലൃശരമഹ മയശഹശ്യേ, ജൃീയഹലാ ീെഹ്ശിഴ, ഘീഴശരമഹ/അിമഹ്യശേരമഹ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
4. പരീക്ഷയിൽ നെഗറ്റീന് മാർക്കിംഗ് രീതിയുണ്ട്. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കുമ്പോൾ തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് വീതം നഷ്ടപ്പെടും.
5. ഉത്തരം അറിയില്ലെങ്കിൽ കറക്കി കുത്തുന്നത് അഭികാമ്യമല്ല.
6. പരീക്ഷ സിലബസിലെ പ്രധാന ഭാഗങ്ങൾ ഇനിയുള്ള മണിക്കൂറുകളിൽ വായിക്കുന്നത് നല്ലതാണ്.
7. പേപ്പർ രണ്ടിലെ മാതൃകാ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സമയം ക്രമീകരിക്കണം.
8. പരീക്ഷാ കേന്ദ്രം അറിഞ്ഞാൽ അവിടെയെത്താനുള്ള വാഹന സൗകര്യം മനസിലാക്കിയിരിക്കണം. കഴിയുന്നത്ര ഒരു മണിക്കൂർ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം.
9. വാച്ചിലെ സമയം 10 മിനിറ്റ് മുന്നോട്ടാക്കിവെയ്ക്കുന്നത് സമയം തികയാതെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും
10. അനാവശ്യ മാനസിക പിരിമുറുക്കം, ടെൻഷൻ എന്നിവ ഒഴിവാക്കണം
11. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതണം
12. ഒന്നാം പേപ്പർ വിഷമം പിടിച്ചതാണെങ്കിൽ പ്രതീക്ഷ കൈവിടാതെ രണ്ടാം പേപ്പറിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.
13. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പാഠഭാഗങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാൻ മുതിരരുത്.
14. പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കി, പ്രഭാത ഭക്ഷണം കഴിച്ചു മാത്രമേ പരീക്ഷാ ഹാളിലെത്താവൂ
15. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്‌കർഷിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണം.

**********************