k-surendran-bjp-president

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ. 'ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും, പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുമെന്നും പ്രഖ്യാപനത്തിന് പിന്നാലെ സുരേന്ദ്രൻ പ്രതികരിച്ചു.

മിസോറാം ഗവര്‍ണറായി പി.എസ്.ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.എ.എൻ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുൾപ്പെടെയുള്ള പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കുന്നത്. പാർട്ടിയെ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ബി.ജെ.പി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങൾക്കെല്ലാം മുൻപന്തിയിൽ സുരേന്ദ്രൻ ഉണ്ടായിരുന്നു. ശബരിമല യുവതി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 22 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു. കൂടാതെ കോന്നി ഉപതിരഞ്ഞെടുപ്പിൽ 40000ത്തോളം വോട്ട് നേടിയിരുന്നു.