kaumudy-news-headlines

1. കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് കെ. സുരേന്ദ്രന്‍. എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കെ. സുരേന്ദ്രന്‍. നിലവില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും പ്രതികരണം. ബി.ജെ.പി ദേശീയ അധ്യക്ഷനായി സുരേന്ദ്രനെ നിയമിക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദേശീയ വൈസ് പ്രസിഡന്റോ സെക്രട്ടറിയോ ആക്കും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. സുരേന്ദ്രന് ഒപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച ജനറല്‍ സെക്രട്ടറി എം.ടി രമേശിന് പാര്‍ട്ടിയിലോ സ്ഥാപനങ്ങളിലോ ഉന്നത പദവി ലഭിക്കും എന്നും. നെഹ്റു യുവകേന്ദ്ര ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശിനെ പരിഗണിക്കാനും സാധ്യത ഉണ്ട്


2. വി മുരളീധരന്റേയും പി.കെ കൃഷണദാസിന്റേയും പക്ഷങ്ങള്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരത്തിന് ഉണ്ടായിരുന്നത്യ സുരേന്ദ്രന്‍ മുരളീധര വിഭാഗത്തിന്റേയും രമേശ് കൃഷ്ണദാസിന്റേയും അനുകൂലികള്‍ ആണ്. കൃഷ്ണദാസ് വിഭാഗത്തിലെ എ.എന്‍ രാധാകൃഷ്ണനേയും പരിഗണിച്ച് ഇരുന്നു. ശോഭാ സുരേന്ദ്രന്‍ ആയിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍. പുന സംഘടനയില്‍ ജനറല്‍ സെക്രട്ടറി മാരായ ശോഭയ്ക്കും രാധാകൃഷ്ണനും മതിയായ പ്രാതിനിധ്യം ലഭിച്ചേക്കും.
3.മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ട രാമന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ല എന്ന് വരുത്താന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകട ശേഷം ആദ്യമെത്തിയ ജനറല്‍ ആശുപത്രിയിലുംതുടര്‍ന്ന് എത്തിയ സ്വകാര്യ ആശുപത്രിയിലും രക്ത പരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും പൊലീസിന്റെ കണ്ണു വെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങള്‍ കുറ്റ പത്രത്തില്‍ ഉല്‍പ്പെടുത്തിയിട്ട് ഉണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ പൊളിക്കുന്നത് ആണെന്ന് ആണ് പൊലീസ് കണ്ടെത്തല്‍.
4. പൊലീസ് അഴിമതി ചൂണ്ടിക്കാട്ടുന്ന സി.എ.ജി റിപ്പോര്‍ട്ടിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചന ആണെന്ന് ആവര്‍ത്തിച്ച് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വരും മുന്‍പാണ് പി.ടി തോമസ് അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിച്ചത്. ഇതേ വിവരങ്ങള്‍ അടുത്ത ദിവസം വന്ന സി.എ.ജി റിപ്പോര്‍ട്ടിലും അതേപടി വന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്. ഏതോ കേന്ദ്രത്തില്‍ ഗൂഡാലോചന നടന്നു എന്നും സംശയിക്കുന്നുണ്ട് എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു, മാത്രമല്ല ഒരു പ്രത്യേക കാലയളവിലെ കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്. ഒരു ഡി.ജി.പിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും യു.ഡി.എഫ് കാലത്ത് നടന്ന അഴിമതിയെ കുറിച്ച് പരാമര്‍ശിക്കാതെ വിട്ടതുമെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
5. അതിനിടയില്‍ പൊലീസിന് എതിരായ സി.എ.ജി കണ്ടെത്തലുകളില്‍ വിവാദം നിലനില്‍ക്കെ, വിഷയത്തില്‍ കേന്ദ്രം ഇടപെടും. പൊലീസിന് എതിരായ സി.എജി കണ്ടെത്തലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട് എന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഉചിതമായ സമയത്ത് കേന്ദ്രം ഇടപെടും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടന്‍ യാത്രയ്ക്ക് എതിരെയും വി. മുരളീധരന്‍. സ്വകാര്യ കമ്പനിയുമായി യാത്രയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണം എന്നും മന്ത്രി
6. പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജിയുടെ കണ്ടെത്തല്‍ വിവാദമായിരിക്കെ സി.പി.എം സംസ്ഥാന സമിതി യോഗം ചേരുന്നു്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ ഉയരും. സി.എ.ജി കണ്ടെത്തല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലുറച്ച്, ഇതിലുള്ളതെല്ലാം യു.ഡി.എഫ് കാലത്തെ വീഴ്ചയെന്ന് ഉയര്‍ത്തിക്കാട്ടി വിവാദം ചെറുക്കാനാണ് സി.പി.എം പദ്ധതി. പൗരത്വ നിയമത്തിന് എതിരായി നടന്ന പ്രതിഷേധങ്ങളുടെ അവലോകനവും തുടര്‍ സമരങ്ങളും ചര്‍ച്ചയാകും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കമാണ് മറ്റൊരു പ്രധാന അജണ്ട.
7. ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയ ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആയി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക മാറ്റി അവരെ ഒപ്പം നിര്‍ത്തുക എന്നതാണ് കേന്ദ്ര നീക്കത്തിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ അനുനയ നീക്കത്തിന്റെ ഭാഗമായി, കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തി. പൗരത്വ നിയമ ഭേദഗതിയും അതിനുള്ള വിവര ശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയില്‍ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കി എടുക്കുന്ന ആദ്യ സംസ്ഥാനം കേരളം ആണ്. പിന്നാലെ പശ്ചിമബംഗാള്‍,രാജസ്ഥാന്‍,മധ്യ പ്രദേശ്,ചത്തീസ് ഗഢ്, പഞ്ചാബ്, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സസാക്കി. ഇതിന് ഇടയില്‍ ആണ് സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി അനുനയ ചര്‍ച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുന്നത്.