തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള ശാന്തിനഗറിലെ ഒരു ഫ്ലാറ്റ് പണി നടക്കുന്ന സ്ഥലത്താണ് അതിഥിയെത്തേടി വാവ സുരേഷ് ഇത്തവണ എത്തിയത്. ഒരു ഷീറ്റിനടിയിലാണ് അതിഥിയായ പെൺ മൂർഖൻ പാമ്പിനെ കണ്ടത്.പത്തിയിൽ ചെറിയ ക്ഷതമുണ്ട്. ആറടിയോളം നീളമുള്ള പാമ്പിനെ വാവ സുരേഷ് പിടികൂടി.
തിരുവനന്തപുരം ജില്ലയിലെതന്നെ മറ്റൊരു സ്ഥലത്താണ് അടുത്ത അതിഥിയെ കണ്ടത്. തുളസിത്തറയിലാണ് പാമ്പിനെ കണ്ടെത്തിയത്. ആരോഗ്യവാനായ ആൺ മൂർഖനെയാണ് കണ്ടത്. സാഹസികമായി വാവ പാമ്പിനെ പിടികൂടുന്ന രംഗങ്ങൾ കാണാം സ്‌നേക് മാസ്റ്ററിൻറെ ഈ ഏപ്പിസോഡിലൂടെ...