moon

ഫെബ്രുവരി 18ന് ചൊവ്വ ചന്ദ്രന്റെ പിറകിൽ നിന്നും പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസം വീക്ഷിക്കാൻ അവസരം. 'ഒക്കൾട്ടേഷൻ' എന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. നിർഭാഗ്യവശാൽ ചന്ദ്രന് പിന്നിലായി ഒളിക്കുന്ന ചൊവ്വാ ഗൃഹത്തെ കാണാൻ അമേരിക്ക വരെ പോകേണ്ടി വരും. കാരണം മദ്ധ്യ, വടക്കൻ അമേരിക്കയിൽ താമസിക്കുന്നവർക്ക് മുന്നിൽ മാത്രമാണ് ചന്ദ്രനും ചൊവ്വയും ഈ ഒളിച്ചുകളി നടത്താൻ തയാറാക്കുക.

അതുമാത്രമല്ല, ഇത് കാണാൻ ആഗ്രഹിക്കുന്ന ആൾ അതിരാവിലെ, സൂര്യൻ ഉദിക്കും മുൻപുള്ള ആകാശത്തേക്ക് നോക്കിയാൽ മാത്രമേ കാര്യമുള്ളൂ. സൂര്യൻ ഉദിച്ച് കഴിഞ്ഞാൽ, സൂര്യപ്രകാശം കാരണം 'ഒക്കൾട്ടേഷൻ' വ്യക്തമാകില്ല എന്നതാണ് ഇതിനുള്ള കാരണം.

അമേരിക്കയുടെ വടക്ക് കിഴക്കൻ ചക്രവാളത്തിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതോടെയാണ് 'ഒക്കൾട്ടേഷ'ന് തുടക്കമാവുക. തുടർന്ന് ചന്ദ്രനെയും ചൊവ്വയെയും അൽപ്പം കഴിഞ്ഞു ഒരുമിച്ച് കാണാൻ സാധിക്കും. ശേഷം 14 സെക്കൻഡ് നേരം കൊണ്ട് ചൊവ്വയെ ചന്ദ്രൻ 'വിഴുങ്ങുങ്ങുകയാണ് ചെയ്യുക. എന്നാൽ സൂര്യഗ്രഹണത്തോട് സമാനമായി അമേരിക്കയുടെ പല ഭാഗങ്ങളിലായി പല സമയത്താകും ഈ പ്രതിഭാസം കാണാൻ സാധിക്കുക.

തുടർന്ന് ഈ വർഷം നാല് തവണ കൂടി ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ 'ഒക്കൾട്ടേഷൻ' നീളാനും സാദ്ധ്യതയുണ്ട്. പ്രതിഭാസം അവസാനിച്ച് കഴിയുന്നതോടെ ചൊവ്വ പതുക്കെ ചന്ദ്രന്റെ പിറകിൽ നിന്നും പുറത്ത് വരാനും ആരംഭിക്കും.