ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം,​ ഞാൻ,​ സൺഡേ ഹോളിഡേ,​നോൺസെൻസ്,​ചാണക്യതന്ത്രം​ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. കൊച്ചി വൈറ്റിലയിലെ ആസാദി കോളജിലെ അദ്ധ്യാപികയായിരുന്ന ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

-shruti-ramachandran

തിരക്കഥാകൃത്ത് ഫ്രാൻസിസ് തോമസ് ആണ് ശ്രുതിയുടെ ഭർത്താവ്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് ശ്രുതി. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

"ഫ്രാൻസിസാണ് എന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഏഴ് തവണ ചോദിച്ചു. ആറ് തവണ ഞാൻ നോ പറഞ്ഞു. ഏഴാമത്തെ തവണ എന്റെ ദെെവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച് യെസ് പറഞ്ഞു. ആറ് തവണയും പറഞ്ഞപ്പോൾ ഞാൻ സ്കൂൾ കഴിഞ്ഞിട്ടേ ഉള്ളൂ. ആ സമയത്ത് റിലേഷൻഷിപ്പ് വേണോ എന്ന പേടി.

എനിക്ക് അവനെ ഇഷ്ടമാണ്. അതിൽ ഒരു സംശയവുമില്ല. ഒരു കാരണവുമില്ലാതെ അനാവശ്യമായിട്ട് ജാഡ കാണിച്ചു. ഇപ്പോൾ പറയാനൊരു കഥയുണ്ട്. അത് നന്നായെന്ന്. ആറാമത്തെ തവണ ചോദിച്ച് കഴിഞ്ഞ് ഇനി എന്നെ വിളിക്കില്ലേ എന്ന് വിചാരിച്ചു. പക്ഷെ വിളിച്ചു. ഇപ്പോൾ എന്റെ നല്ല സുഹൃത്തുകൂടിയാണ് ഫ്രാൻസിസ്-ശ്രുതി പറയുന്നു.