fada

തിരുവനന്തപുരം: പ്രമുഖ ഓട്ടോമൊബൈൽസ് ഗ്രൂപ്പായ കല്ലിംഗൽ മോട്ടോഴ്‌‌സിനെ ഇന്ത്യയിലെ നമ്പർ വൺ കൊമേഴ്‌സ്യൽ ഡീലറായി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽസ് ഡീലർ അസോസിയേഷൻ ഒഫ് ഇന്ത്യ (ഫാഡ) തിരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന 11-ാമത് ഫാഡ ഓട്ടോ സമ്മിറ്റ് - 2020ൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌‌റ്റൻ കപിൽദേവിൽ നിന്ന് കല്ലിംഗൽ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്‌ടർ കല്ലിംഗൽ ഷഫീക്കും ഡയറക്‌ടർ കല്ലിംഗൽ ഷക്കീറും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, ഫാഡ പ്രസിഡന്റ് ആശിഷ് ഹർഷരാജ് കാലെ, വൈസ് പ്രസിഡന്റ് വിഘ്‌നേഷ് ഗുലാത്തി, സെക്രട്ടറി മനീഷ് രാജ്, ട്രഷറർ സി.എസ്. വിഘ്‌നേഷ്വർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 35 വർഷമായ ഓട്ടോമൊബൈൽസ് രംഗത്തുള്ള കല്ലിംഗൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉപഭോക്താക്കൾക്ക് നൽകുന്ന മികവുറ്റ സെയിൽസും സർവീസും വില്പനാന്തര സേവനവും പരിഗണിച്ചാണ് ഫാഡ പുരസ്‌കാരം സമ്മാനിച്ചത്. ബജാജ് മോട്ടോർസൈക്കിൾ, ബജാജ് കൊമേഴ്‌സ്യൽ വെഹിക്കിൾസ്, ടാറ്രാ മോട്ടോഴ്‌സ്, റിലയൻസ് ലൂബ്രിക്കൻസ്, ജെ.കെ. ടയർ‌, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുടെ വിതരണക്കാരാണ് കല്ലിംഗൽ ഗ്രൂപ്പ് ഒഫ് കമ്പനീസ്.