വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിൽ അടുത്തിടെ നൂതന പരീക്ഷണങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത്.. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.. സിനിമയെ വെല്ലുന്ന രീതിയിലുള്ള വീഡിയോകളും വൈറലാണ്.. ഇതിന് പിന്നാലെ വിദേശരാജ്യങ്ങളിൽ തുടക്കം കുറിച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും കേരളത്തിൽ ട്രെൻഡാകുന്നു.. ഇപ്പോഴിതാ ഈ മേഖലയിലും വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫോട്ടോഗ്രാഫർമാർ. അത്തരമൊരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്..
ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ഈ സെൻസേഷണലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തിലെതന്നെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.. പ്രകൃതിയോടിഴുകിച്ചേർന്ന ഫോട്ടോകൾക്ക് മോഡലുകളായത്. ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനുമാണ്.. ആതിരയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് ഇവർ..
ആതിര തന്നെയാണ് ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 'വാക്കുകൾക്ക് അതീതമാണ് മാതൃത്വം. ഈശ്വരൻ തന്ന വരദാനം പോലെ ശരീരവും മനസും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂർത്തമാണ് ഗർഭകാലം. ദാമ്പത്യ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണ്'- ആതിര കുറിച്ചത് ഇങ്ങനെയാണ്. എന്നാൽചിത്രങ്ങൾക്ക് ഒരേ സമയം അഭിനന്ദനവും വിമർശനങ്ങളും ലഭിക്കുന്നുണ്ട്.. ചിത്രങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.