തിരുവനന്തപുരം:മാർച്ച് 17ന് നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സമ്മേളനം നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.സൗത്ത് ജില്ലാ പ്രസിഡന്റ് ജെ.ശിവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം.എം.നജീം, സെക്രട്ടേറിയറ്റ് മെമ്പർ കെ.പി.ഗോപകുമാർ, എ.ഐ.വൈ.എഫ്. നേതാവ് ഷെറിൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു,യു.സിന്ധു,വനിതാ കമ്മിറ്റി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ശശികല തുടങ്ങിയവർ സംസാരിച്ചു.ജി.ആർ.അനിൽ രക്ഷാധികാരിയും എൻ.അയ്യപ്പൻ നായർ ചെയർമാനും,ആർ.മഹേഷ് ജനറൽ കൺവീനറുമായി 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.സൗത്ത് ജില്ലാ സെക്രട്ടറി പി.ശ്രീകുമാർ സ്വാഗതവും നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി ടി.ആർ.പ്രശാന്ത് നന്ദിയും പറഞ്ഞു.