തിരുവനന്തപുരം:രണ്ടാം തവണയും കേരള സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ഏറ്റവും നല്ല ജില്ലാപഞ്ചായത്തിനുള്ള അവാർഡായ കേന്ദ്ര സർക്കാരിന്റെ ദീൻദയാൽ ഉപാദ്ധ്യായ ശാക്തീകരൺ പുരസ്‌കാരവും,രക്ഷ എന്ന പദ്ധതിയിലൂടെ വേൾഡ് ഗിന്നസ് റെക്കോഡും പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു.