പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 20 ന് ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എഡ്. (സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി ദ്വിവത്സരം 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ നടക്കും. പിഴയില്ലാതെ 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പുതുക്കിയ പരീക്ഷ തീയതി
നവംബർ 12ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.എം ആൻഡ് എം.ടി.ടി.എം (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 20 മുതൽ നടക്കും.
അപേക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് യു.ജി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 18 മുതൽ 22 വരെയും 525 രൂപ പിഴയോടെ 24 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും സർവകലാശാല പോർട്ടലിലൂടെ അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസടയ്ക്കണം. കൂടാതെ രജിസ്‌ട്രേഷൻ ഫീസായി 55 രൂപയും അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രൊജക്ട് മൂല്യനിർണയത്തിന് 80 രൂപ പ്രൊജക്ട് ഇവാല്യവേഷൻ ഫീസടയ്ക്കണം. പരീക്ഷാ തീയതി പിന്നീട്.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്. റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 25 വരെ അതത് കോളേജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ എം.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25ന് മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാഡമി ഒഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കും.
ബി.ടെക് പുനർമൂല്യനിർണയം
സിൻഡിക്കേറ്റ് മോഡറേഷൻ റദ്ദാക്കപ്പെട്ടതുമൂലം ബി.ടെക് ഡിഗ്രി കോഴ്‌സിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് 2018 ഡിസംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. 2019 ഡിസംബർ 13ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.