ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്.
'കഴിഞ്ഞ ദിവസം കണ്ടപ്പോൾ, ഫേസ്ബുക്കിൽ ഞാൻ ഒന്നാം സ്ഥാനത്താണെന്ന് മാർക് സക്കർബർഗ് പറഞ്ഞു. നമ്പർ ടു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു. '- ട്രംപ് ട്വീറ്റ് ചെയ്തു.
ആദ്യ ഇന്ത്യാ സന്ദർശനത്തിനായി 24നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദർശനമാണ്. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുമെന്ന് യു.എസിന്റെ ഉത്തര, മദ്ധ്യേഷ്യാ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെൽസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.