ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം നടത്തുന്നവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു.. ആര് ചർച്ചയ്ക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ പ്രസ്താവന ഏറ്റെടുത്താണ് നാളെ തന്നെ ചർച്ചയാകാമെന്ന് സമരക്കാർ അറിയിച്ചത്.
പൗരത്വ നിയമ ഭേദഗതിയിൽ ആശങ്കയുള്ള ആരുമായും ചർച്ചയ്ക്ക് തയ്യാറെന്ന് ഒരു ചാനൽ പരിപാടിയിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഓപീസുമായി ബന്ധപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളില്‍ സമയവും സ്ഥലവും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു തുടർന്നാണ് സമരക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്.. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ചനടത്താമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.. ഇതിനിടെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമമെന്നാവശ്യപ്പെട്ട് നാളെ അമിത്ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ക്ഷണം കിട്ടിയാൽ മാത്രം ചർച്ചയിൽ പങ്കെടുത്താൽ മതിയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.. അതേ സമയം
ഷഹീൻബാഗ് പ്രതിഷേധക്കാർ ചർച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 15 മുതലാണ് ഷഹീൻബാഗില്‍ സമരം തുടങ്ങിയത്.