dilip-ghosh-

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് ബംഗാൾ ബി..ജെ..പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. ഷഹീൻബാഗിലും പാർക്ക് സർക്കസിലും സമരം ചെയ്യുന്നവർ വിദേശഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. പൗരത്വനിയമത്തെക്കുറിച്ച് ഒന്നും അറിയാത്ത സ്ത്രീകൾ ബുർഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീൻബാഗിൽ സമരം ചെയ്യുന്നത്. ഒന്നുമറിയാത്ത പാവപ്പെട്ടവരെ സമരത്തിനായി വഴിയിൽ ഇരുത്തിയിരിക്കുകയാണ്.. അവർക്ക് വിദേശഫണ്ട് ഉപയോഗിച്ച്‌ ബിരിയാണി വാങ്ങിക്കൊടുക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബൃന്ദ കാരാട്ടിനെയും പി. ചിദംബരത്തെയും പോലുള്ളവർ ഇത്തരം സമരക്കാരെ സന്ദര്‍ശിക്കുന്നുണ്ട്. ഷഹീൻബാഗിലും പാർക്ക് സർക്കസിലും നിരക്ഷരരായ സ്ത്രീകളാണ് കുട്ടികളുമായി വന്നിരിക്കുന്നത്. അവർ കാഴ്ചക്കാർ മാത്രമാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു. ഷഹീൻബാഗിൽ ആയാലും കൊൽക്കത്തയിലെ പാർക്ക് സർക്കസ് ആയാലും സാഹചര്യം വ്യത്യസ്തമല്ല. അദ്ദേഹം പറഞ്ഞു.