kerala-blasters
kerala blasters

ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മഞ്ഞപ്പടയുടെ ബംഗളൂരുവിനെതിരായ കന്നിജയം

കൊ​ച്ചി​ ​:​ ​വി​ജ​യം​ ​കൊ​ണ്ട് ​കാ​ര്യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ൽ​ ​ബം​ഗ​ളു​രു​ ​എ​ഫ്.​സി​യെ​ ​തോ​ൽ​പ്പി​ച്ച​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ത​ങ്ങ​ളു​ടെ​ച​രി​ത്ര​ത്തി​ൽ​ ​ഇൗ​ ​എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​വി​ജ​യം​ ​കു​റി​ച്ചു.​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു​ ​മ​ഞ്ഞ​പ്പ​ട​യു​ടെ​ ​വി​ജ​യം.
ആ​ദ്യം​ ​മു​ന്നി​ലെ​ത്തി​യി​രു​ന്ന​ ​ബം​ഗ​ളു​രു​വി​നെ​തി​രെ​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ര​ണ്ടു​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത് ​നാ​യ​ക​ൻ​ ​ബ​ർ​ത്ത​ലോ​മി​യോ​ ​ഒ​ഗു​ബ​ച്ചെ​യാ​ണ്.
കൊ​ച്ചി​​​യി​​​ൽ​ ​മ​ത്സ​ര​ത്തി​​​ന്റെ​ 16​-ാം​ ​മി​​​നി​​​ട്ടി​​​ൽ​ ​ദേ​ഷോ​ൺ​​​ ​ബ്രൗ​ണി​​​ലൂ​ടെ​ ​ബം​ഗ​ളു​രു​ ​എ​ഫ്.​സി​​​യാ​ണ് ​ആ​ദ്യം​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​സു​രേ​ഷ് ​സി​​ം​ഗി​​​ന്റെ​ ​പാ​സി​​​ൽ​ ​നി​​​ന്നാ​യി​​​രു​ന്നു​ ​ബ്രൗ​ണി​​​ന്റെ​ ​ഗോ​ൾ.
ആ​ദ്യ​ ​പ​കു​തി​​​ക്ക് ​വി​​​സി​​​ൽ​ ​മു​ഴ​ങ്ങു​ന്ന​തി​​​നു​ ​തൊ​ട്ടു​മു​മ്പ് ​നാ​യ​ക​ൻ​ ​ഒ​ഗു​ബച്ചെ​ ​ക​ളി​​​ ​സ​മ​നി​​​ല​യി​​​ലാ​ക്കി​​.​ ​സു​യി​​​വ​ർ​ലൂ​ൺ​​​ ​ന​ൽ​കി​​​യ​ കി​ടി​ലനൊരു ​ക്രോ​സാ​ണ് ​ഒ​ഗു​ബ​ച്ചെ​ ​ബംഗളൂരുവി​ന്റെ വ​ല​യി​​​ലേ​ക്ക് ​ക​യ​റ്റി​​​വി​​​ട്ട​ത്.
72​-ാേം​ ​മി​​​നി​​​ട്ടി​​​ൽ​ ​ബോ​ക്സി​​​നു​ള്ളി​​​ൽ​ ​മെ​സി​​​ബൗ​ളി​​​യെ​ ​സെ​റാ​ൻ​ ​ഫൗ​ൾ​ ​ചെ​യ്ത​തി​​​ന് ​റ​ഫ​റി​​​ ​വി​​​ധി​​​ച്ച​ ​സ്പോ​ട്ട് ​കി​​​ക്ക് ​വ​ല​യി​​​ലെ​ത്തി​​​ച്ചാ​ണ് ​ഒ​ഗു​ബ​ച്ചെ​ ​ബ്ളാ​സ്റ്റേ​ഴ്സി​​​നെ​ ​മു​ന്നി​​​ലെ​ത്തി​​​ച്ച​ത്.