ഒരു പ്രണയ ദിനം കൂടി കടന്നുപോകുമ്പോൾ നോബൽ ജേതാവ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ കോളറ കാലത്തെ പ്രണയം എന്ന നോവൽ വീണ്ടും നഷ്ട പ്രണയത്തിന്റെ പുതിയ വായനാനുഭവമാകുകയാണ്.. നിരൂപക പ്രശംസയും വിമർശനവും ഒരു പോലെ ഏറ്റുവാങ്ങിയ കൃതിയാണ് കോളറ കാലത്തെ പ്രണയം ( Love in the time of Cholera). നായകനോ വില്ലനോ എന്ന തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള സ്വഭാവവിശേഷങ്ങളോടെയുള്ള ഫ്ലോറന്റീനയും അവനെ ഗാഢമായി സ്നേഹിക്കുന്ന ഫെർമിനയും ആണ് നോവലിലെ കേന്ദ്രകഥാപാത്രങ്ങൾ. വിചിത്രമായ ലൈംഗികതാത്പര്യങ്ങളും പ്രണയും മനസിൽ കൊണ്ടുനടക്കുന്നവനാണ് ഫ്ലോറന്റീന ഫെർമിനയുടെ ജീവതത്തിലെ ഒരെയൊരു കാമുകനാണ് ഫ്ളോറന്റീന, അതുകൊണ്ടാകണം ഭർത്താവിന്റെ വിയോഗത്തിന് ശേഷം അവൾ ആദ്യമായി ഫ്ളോറന്റീനയെ ഓർത്ത് കണ്ണുനീർ പൊഴിച്ചത്.
ഒരു കൊടുങ്കാറ്റുോപോലെയായിരുന്നു ഫ്ലോറന്റീനയും ഫെർമിനയും തമ്മിലുള്ള പ്രണയം. അവളുചടെ പ്രണയത്തിനായി എന്തുവേണമെങ്കിലും ചെയ്യാൻ അവൻ ഒരുക്കമായിരുന്നു. അതുകൊണ്ടാകണം രാത്രി മുഴുവൻ അവളുടെ വീടിന് പുറത്തെ പാർക്കിലിരുന്ന് തന്റെ വയലിനിൽ അവൾക്കായി പ്രണയം നിറച്ച സംഗീതം ഒരുക്കിയത്. ഇതിനെട മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ ലോറൻസോ ഡാസ അവളുമായി നീണ്ട ഒരു യാത്ര പോകുകയാണ്. അതിനിടയിലും അവർ പരസ്പരം വിരങ്ങൾ കൈമാറുന്നുണ്ടായിരുന്നു,. , ഏറെക്കാലം നീണ്ട ആ ദുരിതയാത്രയ്ക്കൊടുവില്‍ തിരികെയെത്തിയ അവൾ അവനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രണയമുപേക്ഷിക്കുന്നു. ഫ്ലോറന്റീനയിൽ ആകർഷകമായി ഒന്നുമില്ലെന്ന തിരിച്ചറിവിന് - അതോ തെറ്റിദ്ധാരണയോ- പിന്നാലെ തന്റെ പ്രണയം അവൾ ഉപേക്ഷിക്കുന്നു.
പിന്നീട് ഡോ. ജൂവനാൽ ആർബിനോയുടെ ഭാര്യയായി മാറുന്ന ഫെർമിന വിരസമായ ദാമ്പത്യജീവിതത്തിന്റെ ഇരുട്ടുമുറിയിൽ പെട്ട് പ്രണയത്തിന്റെ മാസ്കമരികത തന്നെ മറന്നുപോകുന്നു.
എന്നാൽ തന്റെ ഫെർമിന തന്നോടുള്ള പ്രണയം ഉപേക്ഷിച്ചിട്ടും ഫ്ലോറന്റീന ഇപ്പോഴും അവൾക്കായി കാത്തിരിക്കുകയാണ്.
അയാളുടെ ജീവിതത്തിലേക്ക് അനേകം സ്ത്രീകൾ കടന്നുവന്നെങ്കിലും ആത്യന്തികമായി അയാളുടെ ശരീരവും മനസും അയാൾ കാത്തുസൂക്ഷിച്ചത് ഫെർമിനയ്ക്ക് വേണ്ടി മാത്രമായിരുന്നു. അയാളുടെ ജീവിതത്തിലേക്ക് പ്രണയവും കാമവും ഒഴുക്കി കടന്നുവന്നത് വൃദ്ധ വിധവകൾ മുതൽ പതിന്നാലുകാരി വരെയുള്ളവർ ആയിരുന്നു,. അയാൾ അവരോടൊത്തെല്ലാം രതിയിലേർപ്പെട്ടു. കണ്ടുമുട്ടിയ ഓരോ സ്ത്രീയിലും അയാൾ ഫെർമിനയെയായിരുന്നു തിരഞ്ഞുകൊണ്ടിരുന്നത്. കണ്ടുമുട്ടിയ ഓരോ സ്ത്രീകളിലും അയാൾ ഫെര്‍മിനയെയാണ് തിരഞ്ഞത്.
ഫെർമിനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന് അറിയുന്ന സമയത്ത് അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരേയൊരു പ്രണയസാന്നിധ്യം 14കാരിയായ അമേരിക്ക വിക്യൂണ ആയിരുന്നു. അയാളെ പ്രണയം കൊണ്ടു ഭ്രാന്തുപിടിപ്പിച്ചിരുന്നു.
ആദ്യ കാലത്തെ കത്തുകളിലുള്ള പ്രണയാതുരനായ കാമുകനല്ല, ഒടുവിൽ ഫെർമിനയെ തേടിയെത്തുന്നത്. ഭർത്താവിന്റെ മരണത്തിൽ ദുഃഖിച്ചും അപവാദപ്രചാരണങ്ങളിൽ മനംമടുത്തും കഴിയുന്ന അവരെ ജീവിതത്തിലേക്കു മടങ്ങാന്‍ സഹായിക്കുന്ന തരം കത്തുകളാണ് ആ ഘട്ടത്തിൽ അയാള്‍ എഴുതുന്നത്. ഒടുവിൽ മഗ്ദലീന നദിയിലൂടെ പുറപ്പെടുന്ന കപ്പലിൽ വച്ച് അവർശരീരം കൊണ്ട് പരസ്പരം അറിയുന്നു. ജരനാര ബാദിച്ച ശരീരത്തോടെ, ഇടിഞ്ഞുതൂങ്ങിപ്പോയ മുലകളോടെ ഇരുപതു വർഷത്തിനു ശേഷം ഫെർമിന ആദ്യമായി രതിയിലേർപ്പെട്ടു. കോളറക്കൊടി ഉയർത്തിയ കപ്പലില്‍ നിത്യപ്രണയത്തിലേക്ക് അവര്‍ യാത്ര തുടങ്ങുകയാണ്.
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന ക്ലാസിക് നോവലിനു പിന്നാലെ വന്ന കോളറക്കാലത്തെ പ്രണയം മാർക്കേസിന് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തിരുന്നു. കാലമെത്ര ഉരുണ്ടാലും പ്രണയം സത്യമെങ്കിൽ അത് എല്ലാ ആവേശത്തെോടെയും തിരികെ ലഭിക്കുമെന്നാണ് മാർക്കേസ് നോവലിൽ പറയുന്നത്.