തിരുവനന്തപുരം: നേമം വെള്ളായണി ശിവോദയം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19, 20,21 തീയതികളിൽ നടക്കും. 19 നും 20 നും രാവിലെ 6ന് ഗണപതി ഹോമം, 7ന് പ്രഭാത ഭക്ഷണം, 9ന് കലശപൂജ, വൈകിട്ട് 7ന് അലങ്കാര ദീപാരാധന. 21 ന് രാവിലെ 7.30ന് ക്ഷീരധാര ആരംഭം, 7ന് പ്രഭാത ഭക്ഷണം, 8ന് അഖണ്ഡധാര, 9ന് രുദ്രകലശ അഭിഷേകം, 10ന് പൊങ്കാല, ഉച്ചയ്ക്ക് 12.15ന് പൊങ്കാല നിവേദ്യം, 12.30ന് സമൂഹസദ്യ, 7.30ന് പുഷ്പാഭിഷേകം, രാത്രി 9 മുതൽ യാമപൂജകൾ. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം നടൻ മധുപാൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വെള്ളായണി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അവിനേഷ് സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം കാർത്തികേയൻ, വാർഡ് മെമ്പർ മനോജ്.കെ.നായർ, പ്രസന്ന, പൊന്നപ്പൻ, വിശ്വംഭരൻ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും റോൾബാൾ ഇന്റർനാഷണൽ ഇന്ത്യൻ ടീമിൽ സെലക്ഷൻ നേടിയ കാശിനാഥിനെ അനുമോദിക്കലും നടക്കും. 6.30 ന് നൃത്ത സന്ധ്യ, 9ന് നാടൻപാട്ട് കൂട്ടം.