ചെന്നൈ : ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ 18-ാമത്തെ കിരീടം സ്വന്തമാക്കി ജോഷ്ന ചിന്നപ്പ. പുരുഷ വിഭാഗത്തിൽ തന്റെ 13-ാം ദേശീയ കിരീടം നേടി സൗരവ് ഘോഷാൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ സ്ക്വാഷ് രംഗത്തെ മുൻ നിരക്കാരിയാണ് കുടക് സ്വദേശിയായ ജോഷ്ന. ഇന്നലെ നടന്ന ഫൈനലിൽ തൻവി ഖന്നയെ 8-11, 11-6, 11-4, 11-7 എന്ന സ്കോറിനാണ് ജോഷ്ടന തോൽപ്പിച്ചത്.
200ത്തിലാണ് ജോഷ്ന ആദ്യ ദേശീയ കിരീടം സ്വന്തമാക്കുന്നത്. 16 ദേശീയ കിരീടങ്ങൾ സ്വന്തമാക്കിയിരുന്ന ഭുവനേശ്വരിയുടെ റെക്കാഡ് കഴിഞ്ഞ വർഷമാണ് ജോഷ്ന തിരുത്തിയത്.