2020 ഫെബ്രുവരി 16 - 22
അശ്വതി : കേസുകളിൽ വിജയം. പഠനത്തിൽ താത്പര്യവും ശ്രദ്ധയും ലഭിക്കും. അപ്രതീക്ഷിത ഭാഗ്യ ലബ്ധി.
ഭരണി: ചെറുകിട വ്യാപാരികൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. മാതാപിതാക്കളുടെ അഭിപ്രായം അനുസരിക്കും. അന്യർക്കുവേണ്ടി പരിശ്രമിക്കും.
കാർത്തിക: പ്രശസ്തിയും സർക്കാരിൽ നിന്ന് ബഹുമതിയും ലഭിക്കും. ബാങ്കിൽ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ശുഭവാർത്ത.
രോഹിണി: സഹപ്രവർത്തകരാൽ മാനസിക സന്തോഷവും നന്മകളുമുണ്ടാകും. പല മേഖലകളിൽ കൂടിയും വരുമാനമുണ്ടാകും.
മകയിരം: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കളെ അനുസരിക്കും.
തിരുവാതിര: വിനോദയാത്രയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് നടന്നേക്കും. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് കർമ്മരംഗത്ത് ഉയർച്ച.
പുണർതം: പുത്രഭാഗ്യത്തിന്റെ സമയം. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. കുടുംബത്തിൽ നിന്നും മാറി താമസിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
പൂയം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി അധിക ചെലവുകൾ വന്നേക്കാം. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
ആയില്യം: ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരമാണ്. ചിട്ടി, ലോട്ടറി എന്നിവ നേടാനുള്ള കാലം.
മകം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
പൂരം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ താത്പര്യം കുറയും. സത്യസന്ധമായും സൽപ്രവൃത്തികളാലും അയൽവാസികൾക്ക് അനുകൂലമായ സമയമാണ്.
ഉത്രം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും പ്രതീക്ഷിക്കാം. ഇളയ സഹോദരന് സമയം നന്നല്ല. വ്യാപാരത്തിൽ ലാഭവും അറിവും വർദ്ധിക്കും.
അത്തം: ധനാഭിവൃദ്ധിയുടെ സമയം. സിനിമാ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനാഭിവൃദ്ധിയും സൽകീർത്തിയും ഉണ്ടാകും.
ചിത്തിര: വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കും. പലമേഖലകളിലും വരുമാനം വരാനിടയുണ്ട്. ഗൃഹം, വസ്തുക്കൾ സ്വന്തമാക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
ചോതി: ധനാഭിവൃദ്ധിയുടെ സമയം. പഠനത്തിൽ ശ്രദ്ധചെലുത്തും. സിനിമാ നാടകരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ആഗ്രഹിച്ചതു പോലെ വിദേശ വാസത്തിന് യോഗം.
വിശാഖം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കും. കലാരംഗത്ത് മികച്ച നേട്ടം.
അനിഴം: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം നടത്തും. സത്കർമ്മങ്ങളിൽ മനസ് ചെലുത്തും.
തൃക്കേട്ട: ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്വന്തമായി കരാർ തൊഴിൽ ചെയ്യുന്നവർക്ക് നഷ്ടം വരാനിടയുണ്ട്. ഗൃഹം നിർമ്മിക്കാൻ ഉചിതമായ കാലം.
മൂലം: ഉന്നതസ്ഥാനപ്രാപ്തിക്കുള്ള സന്ദർഭം കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.
പൂരാടം: വാക് ചാതുര്യത്താൽ അന്യരെ ആകർഷിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. അന്യരാൽ പ്രശംസിക്കപ്പെടും.
ഉത്രാടം: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം.
തിരുവോണം: കമ്പനിയിൽ ഉയർന്ന ഉദ്യോഗം നോക്കുന്നവർക്ക് നിർവാഹക ചുമതല ലഭിക്കുന്നതായിരിക്കും. മാതാപിതാക്കളോട് സ്നേഹം പ്രകടിപ്പിക്കും.
അവിട്ടം: ഉപരിപഠനത്തിനായി വിദേശത്ത് പോകും. സഹോദര ഐക്യം കുറയാനുള്ള സന്ദർഭം കാണുന്നു. കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ഉചിതമായ സമയം.
ചതയം: സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. തീർത്ഥയാത്രയ്ക്കുള്ള സന്ദർഭം.
പൂരുരുട്ടാതി: പഠനത്തിൽ ശ്രദ്ധ കുറയും. കലാരംഗത്ത് മികച്ച നേട്ടം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
ഉതൃട്ടാതി : സന്താനങ്ങളാൽ പലവിധ നന്മകളുമുണ്ടാവും. സഹോദര ഐക്യം കുറയും. കുടുംബത്തിൽ നിന്നും മാറി താമസിക്കും.
രേവതി : സന്താനങ്ങളാലും മാതാവിനാലും ഗുണാനുഭവം ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാൽ ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ജനപ്രതിനിധികൾക്ക് ഉന്നത സ്ഥാനപ്രാപ്തി.