മുരിങ്ങയുടെ ഔഷധഗുണമേറിയ ഭാഗമാണ് മുരിങ്ങയില. കാത്സ്യം, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, ഇരുമ്പ്, ബീറ്റാകരോട്ടിൻ , ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയിലുണ്ട്. മുരിങ്ങയില ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി കാണുന്നതിനൊപ്പം ശരീരത്തിന് മികച്ച പോഷണം നേടുകയുമാവാം. ഇളം ചൂടുവെള്ളത്തിലിട്ട് വേണം ഉപയോഗിക്കാൻ. ഇതിലെ നാരുകൾ ദഹനം മികച്ചതാക്കും. ഇരുമ്പിനാൽ സമ്പന്നമായതിനാൽ വിളർച്ചയെ പ്രതിരോധിക്കും. അകാലനര അകറ്റുന്നതിനൊപ്പം ചർമ്മത്തിന് ആരോഗ്യവും നൽകും. പ്രമേഹരോഗികൾ ദിവസവും മുരിങ്ങയിലപ്പൊടി കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാം. നാഡീസംബന്ധമായ പ്രശ്നങ്ങളകറ്റാൻ സഹായിക്കുന്നു മുരിങ്ങയിലപ്പൊടി. കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഉത്തമം. പനി, ജലദോഷം എന്നിവ ശമിപ്പിക്കാനും മികച്ചതാണ് . നിത്യവും കഴിച്ച് രക്തസമ്മർദ്ദമകറ്റാം.