
റ്വാണ്ട: ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ഉണ്ടായിരുന്ന ലൈംഗിക ബന്ധം അവസാനിപ്പിക്കാൻ കടുത്ത പ്രയോഗം നടത്തി ഭർത്താവ്. ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തെക്കൻ പ്രദേശത്തുള്ള കിത്തൂയിയിലാണ് സംഭവം. ഭർത്താവില്ലാത്ത സമയങ്ങളിൽ പ്രദേശത്തുള്ള പുരുഷന്മാരുമായി നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഭാര്യയെ അതിൽ നിന്നും തടയാനായി ഡെന്നിസ് മുമോ എന്ന ഭർത്താവ് ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യുകയായിരുന്നു. താൻ ബിസിനസ് യാത്രകളിൽ ആയിരിക്കുമ്പോൾ നാല് പുരുഷന്മാരുമായി വ്യത്യസ്ത സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ടാണ് ഒരു ദിവസം മുമോ വീട്ടിലേക്ക് വന്നത്.
അതിനായി ഭാര്യയുടെ സ്വകാര്യ സ്ഥലത്ത് സൂപ്പർ ഗ്ലൂ വച്ച് ഒട്ടിക്കുകയാണ് ഇയാൾ ചെയ്തത്. റ്വാണ്ടയിലേക്ക് ബിസിനസ് ആവശ്യത്തിനായി പോകും മുൻപാണ് ഇയാൾ ഭാര്യയിൽ നിന്നും മറ്റ് പുരുഷന്മാരെ അകറ്റാൻ ഇങ്ങനെ ചെയ്തത്. ഒടുവിൽ സംഭവം വിവാദമായതോടു കൂടി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ മറ്റ് പുരുഷന്മാർ തന്റെ ഭാര്യയെ സമീപിക്കുന്നത് ഒഴിവാക്കാനും ദാമ്പത്യത്തെ രക്ഷിക്കാനും വേണ്ടിയാണ് താൻ ഈ കടുത്ത പ്രയോഗം നടത്തിയതെന്നാണ് മുമോ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെ വന്ന മെസേജുകളിലൂടെയാണ് തന്റെ ഭാര്യക്ക് അന്യ പുരുഷന്മാരുമായി ബന്ധമുള്ള വിവരം മുമോ മനസിലാകുന്നത്. മറ്റൊരു പുരുഷന് ഭാര്യ അയച്ച നഗ്നചിത്രവും ഇയാൾ അവരുടെ മൊബൈലിൽ നിന്നും കണ്ടെടുക്കുകയുണ്ടായി. 'അടുത്തയാഴ്ച വന്നാൽ പടക്കം പൊട്ടിക്കാം' എന്നൊരു മെസേജ് കൂടി ഭാര്യ ചിത്രത്തിനൊപ്പം തന്റെ ജാരന് അയച്ചിരുന്നുവെന്നും മുമോ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഭാര്യയുടെ മേൽ സൂപ്പർ ഗ്ളൂ പ്രയോഗം നടത്തിയതിന് മുമോയ്ക്ക് മേൽ പൊലീസ് ഗാർഹിക പീഡന കേസ് ചുമത്തിയിരിക്കുകയാണ് ഇപ്പോൾ. പരപുരുഷ ഗമനം നടത്തിയതിന് മുമോയുടെ ഭാര്യയ്ക്ക് മേലും പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്.