remya-haridas

പാലക്കാട്: ആലത്തൂർ എം.പിയായി വിജയിച്ച ശേഷം രമ്യ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് നടത്തിയ പിരിവ് വൻ വിവാദമായിരുന്നു. സേഷ്യൽ മീഡിയയിൽ നിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ലക്ഷക്കണക്കിന് രൂപ ശമ്പളമായി വാങ്ങുന്നന്ന എം.പിക്ക് എന്തിനാണ് പിരിവിട്ട് വാഹനം വാങ്ങി നൽകുന്നതെന്നായിരുന്നു വിമർശനം. തുടർന്ന് പിരിച്ച പണം തിരികെ നൽകിയും ബുക്ക് ചെയ്ത വാഹനം കാൻസൽ ചെയതും യൂത്ത് കോൺഗ്രസ് തലയൂരുകയായിരുന്നു. 14 ലക്ഷത്തോളം വില വരുന്ന മഹീന്ദ്രയുടെ മറാസോ എന്ന വാഹനം വാങ്ങി നൽകാനായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാൽ മാസങ്ങൾക്കിപ്പുറം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് രമ്യ ഹരിദാസ്.

ഇന്ത്യൻ എം.യു.വി ശ്രേണിയിൽ അന്നും ഇന്നും രാജാവായി തുടരുന്ന ഇന്നോവയാണ് രമ്യ ഹരിദാസിന്റെ യാത്രയിൽ ഇനി കൂട്ടാകുക. വിവാദങ്ങൾ നിറഞ്ഞു നിന്നതോടെ ഇത്തവണ ലോൺ എടുത്താണ് രമ്യ 21 ലക്ഷത്തോളം വിലവരുന്ന ഇന്നോവ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 43000 രൂപ പ്രതിമാസം കാറിന്റെ ഇ.എം.ഐ ആയി അടക്കണമെന്നാണ് റിപ്പോർട്ടുകൾ. മുൻ എം.പി വി.എസ് വിജയരാഘവനാണ് രമ്യക്ക് കാറിന്റെ താക്കോൽ കൈമാറിയത്.

innova

ക്വാളിസിന് ശേഷം പുറത്തിറങ്ങിയ ആദ്യ ഇന്നോവയും പിന്നീട് എത്തിയ ക്രിസ്റ്റയുമെല്ലാം വിപണിയിലെ രാജാവായി തുടരുന്നു. 2004ൽ വിപണിയിലെത്തി നീണ്ട 18 വർഷത്തിനിപ്പുറവും ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള എം.യു.വികളിലൊന്നാണ് ഇന്നോവ. കൂടാതെ മന്ത്രിമാർ മുതൽ മിക്ക രാഷ്ട്രീയക്കാരുടെയും ഇഷ്ട വാഹനം ഇന്നോവയാണ്. പുറത്തിറങ്ങിയ കലംതൊട്ട് രാജാവായി തുടരുന്ന ഇന്നോവയുടെ വിപണി തകർക്കാൻ ഇന്ന് ഒരു കമ്പനിക്കും ഇതുവരെ സാധിച്ചിട്ടില്ല. മഹീന്ദ്രയുടെ മറാസോ ഇന്നോവയുടെ മുഖ്യഎതിരാളിയാണ്.