കൊച്ചി: രാജ്യത്തെ ഏറ്രവും വലിയ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ, ചരക്ക് - സേവന നികുതി (ജി.എസ്.ടി) സംവിധാനം കൂടുതൽ നേട്ടമാവുക കേരളത്തിനാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാൽ, 2019ൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കു നോക്കിയാൽ, ജി.എസ്.ടി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
കേരളം ഉൾപ്പെടെ 23 സംസ്ഥാനങ്ങൾ 2019 ഏപ്രിൽ-ഡിസംബറിൽ ആകെ നേടിയ ജി.എസ്.ടി വരുമാനം 3.68 ലക്ഷം കോടി രൂപയാണ്. 2018ലെ സമാനകാലത്ത് ഇത് 3.83 ലക്ഷം കോടി രൂപയായിരുന്നു. കുറവ് നാല് ശതമാനം. ജി.എസ്.ടി വരുമാനത്തിൽ ഇക്കാലയളവിൽ ഏറ്റവും വലിയ നഷ്‌ടം കുറിച്ചത് ഉത്തരാഖണ്ഡ് ആണ്; 33 ശതമാനം. നഷ്‌ടക്കണക്കിൽ ആറാമതാണ് കേരളം. വരുമാന നഷ്‌ടം 12 ശതമാനം. ജി.എസ്.ടി കൗൺസിൽ ഒട്ടേറെ ഉത്‌പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതാണ് കേരളത്തിന് ക്ഷീണമായത്.
നഷ്‌ടക്കൂമ്പാരം
(2019 ഏപ്രിൽ- ഡിസംബറിൽ ജി.എസ്.ടി വരുമാനം ഏറ്റവും ഇടിഞ്ഞ സംസ്ഥാനങ്ങൾ)
നേട്ടം കൊയ്‌തവർ
(2019 ഏപ്രിൽ-ഡിസംബറിൽ വരുമാന വർദ്ധന നേടിയവ)
കേരളത്തിന്റെ നഷ്‌ടം
2018 ഏപ്രിൽ-ഡിസംബറിൽ കേരളം ജി.എസ്.ടിയിലൂടെ നേടിയ വരുമാനം ₹20,531 കോടി രൂപ.
2019ലെ സമാന കാലയളവിൽ ലഭിച്ചത് 19,133 കോടി രൂപ; നഷ്‌ടം 12 ശതമാനം.
17%
2020 ജനുവരിയിൽ കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം 17 ശതമാനം ഉയർന്നിട്ടുണ്ട്. 2019 ജനുവരിയിലെ 1,584 കോടി രൂപയിൽ നിന്ന് 1,859 കോടി രൂപയായാണ് വർദ്ധന.
₹10.19 ലക്ഷം കോടി
നടപ്പുവർഷം ഇതുവരെ (ഏപ്രിൽ-ജനുവരി) ജി.എസ്.ടിയായി കേന്ദ്രം നേടിയത് 10.19 ലക്ഷം കോടി രൂപ. കഴിഞ്ഞവർഷത്തെ (2018-19) മൊത്തം വരുമാനം 11.77 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം അവസാനിക്കാൻ രണ്ടുവർഷം കൂടിശേഷിക്കേ, കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.