എല്ലാവരും തുല്യരാണെന്നു പറയുമ്പോഴും കുറച്ചു പേർക്ക് മുൻഗണന കൊടുക്കുന്ന സമൂഹമാണ് നമ്മുടേത്. ചില കാര്യങ്ങളിൽ ആ വേർതിരിവ് പ്രത്യേകം മനസിലാക്കാനും സാധിക്കും. നമ്മുടെ ക്ലാസ് ആന്റ് റാങ്ക് സിസ്റ്റൽ ഇതു കാണാൻ സാധിക്കുമെന്ന് ലോകപ്രശസ്‌തനായ ക്യാൻസർ രോഗവിദഗ്‌ദ്ധനും മലയാളിയുമായ ഡോ.എം.വി പിള്ള( എം.വേലായുധൻ പിള്ള)അഭിപ്രായപ്പെടുന്നു. മലയാളികളുടെ ഏറ്റവും വലിയ പ്രശ്നം ഈ തരംതിരിവുതന്നെയാണെന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡോ.എം.വി പിള്ളയുടെ വാക്കുകൾ
"മലയാളികളിൽ തീരെ പിടിക്കാത്ത ഒരു സ്വഭാവം ആണ് നമ്മുടെ ക്ലാസ് ആന്റ് റാങ്ക്. ക്ലാസ് ഡിസ്റ്റൻസ് ആണ്. ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുമ്പോൾ ഇതെന്റെ ഫ്രണ്ട് ആണ്. പേരുപറയും. എന്നാൽ, ഇവിടെയങ്ങനയല്ല. അതായത് കേരളത്തിൽ. ഇന്നെ ഇന്ന ആളാണെന്ന് പറഞ്ഞ് വിശദീകരിക്കും. എല്ലാം പറയും. പിന്നെ അവിടെ എന്താണ് പ്രസക്തി. വാട്ട് യു ആർ നോട്ട് ഇംപോർട്ടന്റ്, ഹു യു ആർ എന്നാണ്.
അതുപോലെത്തന്നെയാണ് ട്രാൻസ്പോർട്ടിന്റവിടെ സെക്യൂരിറ്റി ചെക്കിനു വേണ്ടി വി.ഐ.പി.സിനെയൊക്കെ തടഞ്ഞു നിറുത്തി ശരീര പരിശോധന നടത്തുന്നത്. ഇന്ത്യൻ അംബാസിഡറുടെ സാരിയുടെ പുറത്തുകൂടെ പരിശോധിച്ചു. അവിടെ ഓൾ ആർ ഈക്വൽ. ഇവിടെ വരുമ്പോഴാണ് ഈ പ്രശ്നം. ആൾ ആർ ഈക്വൽ ആണ് എങ്കിലും സം വൺ ആർ മോർ ഈക്വൽ. ആ പ്രയോഗം നമ്മൾ ഉണ്ടാക്കിയെടുത്തതാണ്".-അദ്ദേഹം പറയുന്നു.