suicide-attempt

പത്തനംതിട്ട: ഉളിയുമായി ക്ഷേത്രകുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്.പറക്കോട് മുല്ലൂർ കുളങ്ങര ക്ഷേത്രകുളത്തിലാണ് യുവാവ് ചാടിയത്. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ കരയ്ക്കുകയറ്റിയത്. യുവാവിനെ കീഴടക്കാൻ കഴിയാതെ പൊലീസും അഗ്നിരക്ഷാസേനയും വലയുന്നത് വീഡിയോയിൽ കാണാം. കുളത്തിൽ കഴുത്തൊപ്പം വെള്ളമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കരയ്ക്കുകയറ്റാൻ നന്നേ പാടുപെട്ടു. ഒടുവിൽ ഇയാളെ അടിയ്ക്കേണ്ട അവസ്ഥവരെയായി. പൊലീസിനു നേരേ അസഭ്യവർഷം മുഴക്കുകയും ചെയ്തു.

യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെയും ഇയാൾ വീണ്ടും കുളത്തിന്റെ പുറകു വശത്തേക്ക് പോവുകയാണ്. ശേഷം യുവാവ് വെള്ളത്തിൽ മുങ്ങാൻ ശ്രമിക്കുന്നുമുണ്ട്. കയ്ക്ക് അടിക്കൂ എന്ന് നാട്ടുകാർ വിളിച്ചു പറയുന്നുമുണ്ട്. അവസാനം നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.