kidilam

തന്റെ വ്ലോഗിലൂടെ തിരുവനന്തപുരത്തുകാരെയാകെ അപമാനിച്ച ഫുഡ് വ്ലോഗർ മൃണാൾ ദാസിനെതിരെ ആർ.ജെ കിടിലം ഫിറോസ്. തിരുവനന്തപുരത്തുകാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുമ്പോൾ മൃണാളിന്റെ മുഖത്ത് വന്ന 'പുച്ഛഭാവം' മാറ്റണമെന്നും അത് മാറ്റിക്കൊണ്ട് നന്ദി പറയുന്നതാണ് നല്ലതെന്നും ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിലൂടെ പറയുന്നു. വിളമ്പാൻ മനസുള്ളവരാണ് തിരുവനന്തപുരത്തുകാരെന്നും മൃണാലിന്റെ ആറ്റിട്യൂഡ് ആണ് മാറ്റേണ്ടതെന്നും ഫിറോസ് ഉപദേശിക്കുന്നു. വിഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു.

കിടിലം ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'ശരിയാണ് ! ഈ ആറ്റിറ്റിയൂഡ്‌ മൃണാളങ്ങു മാറ്റാൻ സമയമായെന്നാണ് ഞങ്ങൾക്കും തോന്നുന്നത് !!
തിരുവനന്തപുരത്തുകാർ നല്ല ചൂടന്മാരാടോ .ചൂടോടെ ,വൃത്തിയ്ക്ക് ഭക്ഷണം കഴിക്കാനും വിളമ്പാനും ഇഷ്ടപ്പെടുന്നവർ ! ഫ്രഷ് ഭക്ഷണം കണ്ടാൽ പോലും മനസ്സിലാകുന്നവർ !!ഒരരിമണിപോലും പാഴാക്കാതെ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവർ !!ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ഫ്രീസറിൽ ഇരുന്നു പഴകിയ വിഭവങ്ങൾ താങ്കൾക്ക് രുചികരമായി തോന്നിയേക്കാം .

പക്ഷേ ഞങ്ങൾക്കതിന്റെ പിന്നാമ്പുറം മനസ്സിലാക്കാനുള്ള തലച്ചോറുണ്ട് .അമ്മച്ചിക്കടകളിലെ ഊണുകൾ തപ്പിനടക്കുന്ന ,ചൂട് മാറിയ തട്ടുദോശ കഴിക്കാത്ത,വിളമ്പാത്ത ,തണുത്ത ചായപോലും കഴിക്കാത്തവരാണ് ഞങ്ങൾ .വൃത്തിയിയില്ലായ്മ സ്വന്തം വീട്ടിലാണെങ്കിലും ആദ്യം ചൂണ്ടിക്കാണിക്കുന്നവരും ഞങ്ങളാണ് .താങ്കളുടെ മുഖത്ത് വന്ന ആ പുച്ഛഭാവമുണ്ടല്ലോ !തിരുവനന്തപുരത്തുകാരുടെ ഭക്ഷണ സംസ്കാരത്തിന്റെ ആറ്റിറ്റ്യൂഡ് വിവരിച്ചുകാണിച്ച ആ പത്താമത്തെ ഭാവം .അത് മാറ്റി മാപ്പ് പറയുന്നതാകും മൃണാൾ എന്ന ഭക്ഷണ ,പ്രശംസാ പ്രേമിക്ക് നല്ലത് .
പറഞ്ഞല്ലോ,

ഞങ്ങൾ ചൂടന്മാരാണ് .
കഴിക്കുന്ന കാര്യത്തിലുമതെ
ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും അതേ !!'